ബാഴ്സലോണയുടെ മുന്‍ പരിശീലകന് ലൂയിസ് എന്റിക്വയുടെ മകള്‍ ഒമ്പതുവയസ്സുകാരി സന മരണത്തിനു കീഴടങ്ങി
ബാഴ്സലോണയുടെ മുന്‍ പരിശീലകന് ലൂയിസ് എന്റിക്വയുടെ മകള്‍ ഒമ്പതുവയസ്സുകാരി സന മരണത്തിനു കീഴടങ്ങി. സ്പെയിന് ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ലൂയിസ്. മകളുടെ വിയോഗം എന്റിക്വ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.
അസ്ഥിയെ ബാധിച്ച അര്‍ബുദം അവളെ തോല്‍പ്പിച്ചു. മകളുടെ വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ ലൂയിസ്. മുമ്പ് മകളുടെ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണു എന്റിക്വ സ്പെയിന് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha