Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഇമ്രാന്‍ പാകിസ്താന്റെ കാലന്‍? കശ്മീരിനുള്ള മുറവിളി രാജ്യത്തെ പട്ടിണി പുറത്തറിയാതിരിക്കാന്‍ നിര്‍ണായക വിവരങ്ങള്‍ ഇതാ....

03 OCTOBER 2019 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

ഇമ്രാന്‍ പാകിസ്താനില്‍ അധികാരത്തിലേറും മുന്നേ അവിടുത്തെ ജനങ്ങളോട് പറഞ്ഞ ഒരു കാര്യമുണ്ട്. നട്ടെല്ല് തകര്‍ന്ന പാക് സമ്പദ് വ്യവസ്ഥയെ അധികാരത്തിലേറിയാല്‍ ഉടന്‍ മെച്ചപ്പെടുത്തിക്കാണിക്കാം എന്ന്, ആ വാക്ക് പാലിക്കാന്‍ കഴിയാത്തതിനാല്‍ കശ്മീരില്‍ കൈകാലിട്ടടിക്കുകയാണ് ഇമ്രാന്‍ നവാസ് ഷെരീഫിന്റെ ഭരണകാലത്തെ നട്ടെല്ല് തകര്‍ന്ന പാക് സമ്പദ് വ്യവസ്ഥയെ അധികാരത്തിലേറിയാല്‍ ഉടന്‍ മെച്ചപ്പെടുത്തി പാകിസ്ഥാനെ പഴയകാല പ്രൗഢിയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതുതന്നെ. എന്നാല്‍ 2018 ആഗസ്റ്റില്‍ അധികാരമേറ്റ് വര്‍ഷമൊന്നായിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ മുന്‍ വര്‍ഷത്തേക്കാള്‍ താഴേക്ക് പതിക്കുന്നതല്ലാതെ ഒരിഞ്ച് മുകളിലേക്ക് പോയിട്ടില്ല, സൈനിക മേധാവികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇമ്രാന് പക്ഷേ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളെ നേരിടാന്‍ കാശ്മീര്‍ വിഷയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇന്ത്യയ്‌ക്കെതിരെ പൊതുജനത്തിന്റെ ദേശീയത ഊതിക്കത്തിച്ച് നാട്ടിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ ചില മാദ്ധ്യമങ്ങളെങ്കിലും തുറന്നു കാട്ടുന്നുണ്ട്. പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.3 ശതമാനമായിരുന്നു. 2018 ല്‍ ഇത് 5.5 ശതമാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കേവലം 2.4 ശതമാനം മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പാക് കറന്‍സിയായ പാകിസ്ഥാനി റുപ്പിയും വന്‍ തളര്‍ച്ചയാണ് നേരിടുന്നത്. ഡോളറിനെതിരെ കറന്‍സിയുടെ മൂല്യശോഷണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഈ സാമ്പത്തിക വര്‍ഷത്തിലുണ്ടായത്.ഇതുവരെയില്ലാത്ത പണപ്പെരുപ്പ നിരക്കും പാകിസ്ഥാനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പതിമൂന്ന് ശതമാനമാണ് പണപ്പെരുപ്പനിരക്ക്.ഇതിനൊക്കെ പുറമേ പാകിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വന്‍ കടബാധ്യതയാണ്. ചൈനയുടെയും സൗദിയുടെ കൈയ്യയച്ചുള്ള സഹായത്തോടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കഴിയുന്നത്. രണ്ട് മാസം മുന്‍പും ലോകബാങ്കില്‍ നിന്നും ആറ് ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ കടമെടുത്തിരുന്നു. പലപ്പോഴും കടമെടുത്ത് മുന്‍പെടുത്ത കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍ എത്തിനില്‍ക്കുന്നത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭീമമായ നഷ്ടവും ഭരണകൂടത്തെ വിഷമിപ്പിക്കുന്നുണ്ട്.

പാകിസ്ഥാനിലെ കേവലം ഒരു ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ആദായ നികുതി നല്‍കേണ്ടി വരുന്നത്. അധികാരത്തിലേറിയാല്‍ നികുതി വെട്ടിക്കുന്നവരെയും കള്ളപ്പണക്കാരെയും നിലയ്ക്ക് നിര്‍ത്തുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്തുവാന്‍ പോലും ഇതുവരെയായിട്ടില്ല. ഭീമമായ തുക സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാന്‍. അഴിമതിക്കൊതിയന്‍മാരായി സൈനിക നേതൃത്വത്തെ പിണക്കാനാവാത്തതിനാല്‍ ഇമ്രാന്‍ ഖാന് സൈനിക ബഡ്ജറ്റില്‍ കൈകടത്താനുമാവില്ല. ഇതുകൂടാതെ രാജ്യത്തെ തന്ത്രപ്രധാനമായ ഉത്പാദന മേഖലകളും സൈനിക നിയന്ത്രണത്തിലാണ്. ബാങ്കിംഗ്, സിമന്റ്,ഖനി തുടങ്ങി 100 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം സൈനിക നിയന്ത്രണത്തിലാണ്.രാജ്യത്തെ എല്ലാപ്രശ്നങ്ങളും വളരെ പെട്ടെന്ന് തീര്‍ത്ത് സ്വര്‍ഗം പണിയുവാനായി അധികാരത്തിലേറിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ അത്രകണ്ട് പന്തിയല്ലെന്നുള്ള ബോദ്ധ്യത്തില്‍ കഴിയവെയാണ് കാശ്മീരില്‍ നടപടികളുമായി ഇന്ത്യ എത്തിയത്. ഇതു തന്നെ സുവര്‍ണാവസരമെന്ന് കണ്ട് പ്രതിസന്ധികള്‍ക്കു മേല്‍ ദേശീയതയെ പ്രതിഷ്ഠിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നടപടികള്‍ എത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.അതേസമയം പാക് ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നുള്ള വിവരം പുറത്തുവരുന്നു അതിന് പിന്തുണ നല്‍കുന്നത് പാക്ക് സൈന്യവും. എന്നാല്‍ അത്തരത്തിലുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ ചൈന പിന്തുണയ്ക്കില്ലെന്നാണ് അറിയുന്നത്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ചൈന നല്‍കിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. കാശ്മീരിന്റെ പേരില്‍ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നുള്ള വിവരമാണ് ചൈനയില്‍ നിന്ന് വരുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (7 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (31 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (39 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (51 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends