മക്കളുടെ കൗമാരക്കാരായ ആണ്‍ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച 42- കാരി വീട്ടമ്മ പിടിയില്‍

കാലിഫോര്‍ണിയയിലെ 42- കാരി വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളുടെ കൗമാരക്കാരായ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച തിനാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്. മക്കളുടെ സുഹൃത്തുക്കളായ പതിനാലുകാരനും പതിനഞ്ചുകാരനുമാണ് പീഡനത്തിന് ഇരയായത്.
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന വീട്ടമ്മയാണ് മക്കളുടെ ആണ്‍ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ചത്. 2017 മുതല്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച് വരികയായിരുന്നെന്ന് പോലീസ് പറയുന്നു. ആദ്യം പീഡനത്തിനിരയായത് 15-വയസ്സുകാരനായിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തായ പതിനാലുകാരനെയും പീഡിപ്പിച്ചു.
കുട്ടികളെ പാര്‍ക്കിലേക്ക് വിളിച്ച് വരുത്തിയ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു വീട്ടമ്മയുടെ പതിവ്. ചിലപ്പോള്‍ കുട്ടികളെ രാത്രി വീട്ടിലെത്തിച്ച് പുലരുന്നതിന് മുമ്പ് അവരുടെ വീടുകളില്‍ തിരികെ എത്തിക്കാറുമുണ്ട്.
ഇതില്‍ ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ നഗ്‌ന ചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റിലായ ശേഷം ഇവര്‍ പൊലീസിന് മുമ്പില്‍ കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha