ഇവനാണ് ആ ഹീറോ -ബാഗ്ദാദിയെ പിന്തുടർന്നു പിടികൂടിയ അമേരിക്കൻ സേനാ നായ- ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ രഹസ്യ താവളത്തിലേക്കു പിന്തുടർന്നു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയ അമേരിക്കൻ സൈനിക നായയുടെ ചിത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു

ഇവനാണ് ആ ഹീറോ -ബാഗ്ദാദിയെ പിന്തുടർന്നു പിടികൂടിയ അമേരിക്കൻ സേനാ നായ- ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ രഹസ്യ താവളത്തിലേക്കു പിന്തുടർന്നു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയ അമേരിക്കൻ സൈനിക നായയുടെ ചിത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു.
ബഗ്ദാദിയെ പിടികൂടുന്നതിൽ മഹത്തായ സേവനം ചെയ്ത നായ എന്ന കുറിപ്പോടെ ട്രംപ് ആണ് ഹീറോയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
സിറിയയിലെ അമേരിക്കൻ സൈനിക നീക്കത്തിനിടെ ഓടി ഒളിക്കാൻ ശ്രമിച്ച ബാഗ്ദാദിയെ നായയാണ് പിന്തുടർന്നു പിടികൂടിയതെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെ വച്ച് മൂന്ന് മക്കൾക്കൊപ്പം ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു . സ്ഫോടനത്തിൽ നായയ്ക്കും ചെറിയ പരുക്കേറ്റു. നായയുടെ പേര് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
ബഗ്ദാദിയെ കൊലപ്പെടുത്തിയ സൈനിക നടപടിയിൽ നായ വലിയ പങ്കുവഹിച്ചതായി ജനറൽ മാർക്ക് മില്ലിയും പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് നായയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടില്ലെന്നാണ് മാർക്ക് മില്ല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ചിത്രം പുറത്തുവിട്ടത്. സിറിയയിലെ സൈനിക നീക്കത്തിനിടെ നായയാണ് ബഗ്ദാദിയെ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയതെന്ന് ട്രംപ് പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha