തലയോട്ടിക്ക് അസാമാന്യ നീളം , കൺകുഴികൾ മനുഷ്യരുടേതിനേക്കാൾ വലുത്, വാരിയെല്ലുകൾ പത്ത്; ലോകത്തെ ഞെട്ടിച്ച് അസ്ഥിക്കൂടം കണ്ടെത്തിയത് മരുഭൂമിയിൽ നിന്ന്

മനുഷ്യരുടേതെന്ന തരത്തിൽ തോന്നിപ്പിക്കുന്ന അസ്ഥിക്കൂടങ്ങൾ കണ്ടെത്തി എങ്കിലും ഇതിലെ സവിശേഷതകൾ എല്ലാവരുടെയും അമ്പരപ്പിക്കുന്നതാക്കുന്നു. ഏത് കണ്ടെത്തിയത് ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ നിന്നും 2003-ലാണ്. എന്നാൽ ഒരു കൂട്ടര്‍ ഇത് മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പറയുമ്പോള്‍ ഇത് അന്യഗ്രഹജീവിയുടെ അസ്ഥികൂടമാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. വെറും 15 സെന്റീമീറ്റര്‍ ( 6 ഇഞ്ച് ) മാത്രം വലിപ്പമുള്ള ഈ അസ്ഥികൂടത്തിന് 'അറ്റ ' എന്നാണ് ശാസ്ത്രലോകം ഇപ്പോൾ പേരിട്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇതേ ചുറ്റിപറ്റി വാദഗതികൾ ഉയരുകയാണ്. ഒരിക്കലും ഇത്ര ചെറിയ മനുഷ്യന്‍ ഉണ്ടായിരിക്കുമോയെന്നാണ് ശാസ്ത്രലോകത്തെ പ്രധാന തര്‍ക്കം സാധാരണ മനുഷ്യരില്‍ 12 വാരിയെല്ലുകളാണ് ഉള്ളത് തന്നെ. എന്നാല്‍, അറ്റയ്ക്ക് 10 എണ്ണമേയുള്ളൂ എന്നതാണ് കണ്ടെത്തിയിരിക്കുന്നത്. പല്ലുകളുടെ സാന്നിദ്ധ്യവും നീണ്ട് വലിയ തലയോട്ടിയും വലിയ കണ്‍കുഴികളുമെല്ലാം ചൂണ്ടിക്കാട്ടി ഇതൊരു മനുഷ്യനല്ലെന്ന് ചിലര്‍ ഇതോടൊപ്പം തന്നെ വാദിക്കുന്നു. എന്നാല്‍, ഡി.എന്‍.എ പരിശോധനയില്‍ സൗത്ത് അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ ജീവിച്ചിരുന്ന ആറിനും എട്ടിനും ഇടയില്‍ പ്രായമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടേതാണ് ഈ അസ്ഥികൂടമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്.
അതേസമയം ജനിതക വൈകല്യമാണ് കുട്ടിയുടെ വലിപ്പം ഇത്ര ചെറുതായി പോകാന്‍ കാരണമെന്നും ശാസ്ത്രലോകം പറയുന്നു. കൂടാതെ, അജ്ഞാതമായ ഒരു ജനിതക രോഗം ഈ കുട്ടിയെ ബാധിച്ചിരുന്നുവെന്നും അസ്ഥികൂടത്തിന്റെ എല്ലുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതായും ചിലർ പറയപ്പെടുന്നു. അതേസമയം, 40 വര്‍ഷത്തില്‍ കൂടുതല്‍ അസ്ഥികൂടത്തിന് പഴക്കം ഇല്ലെന്നും ഗവേഷകര്‍ ഇതോടൊപ്പം തന്നെ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha