കാട്ട് തീ തീവ്രമായി പടരുന്നു; കോടികൾ വിലമതിക്കുന്ന വീടുകൾ ഉപേക്ഷിച്ച് ബോളിവുഡ് താരങ്ങൾ പലായനം ചെയ്തു

അമേരിക്കയിലെ ലോസ്‌ആഞ്ചല്‍സില്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ആഡംബരവസതികള്‍ കത്തിനശിച്ചതായി റിപ്പോർട്ട്. പ്രശസ്ത ഹോളിവുഡ് നടന്മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിസ് എന്നിവരടക്കമുള്ളവര്‍ സംഭവസ്ഥലത്തുനിന്നും തങ്ങളുടെ കോടികൾ വിലമതിക്കുന്ന വീടുകളിൽ നിന്ന് പലായനം ചെയ്തതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഞായറാഴ്ച രാത്രിയോടെയാണ് കിഴക്കന്‍ ലോസ് ആഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ തീപടര്‍ന്ന് പിടിച്ചത്. തീപടരാന്‍ തുടങ്ങുന്നതിന് മുമ്ബ് തന്നെ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതയാണ് ലഭിക്കുന്ന വിവരം. ഇതോടെയാണ് കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച് ബോളിവുഡ് താരങ്ങളടക്കം അര്‍ധരാത്രിയോടെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തത്.
ലോസ് ആഞ്ചല്‍സിലെ അതിസമ്ബന്നര്‍ താമസിക്കുന്ന മേഖലയിലാണ് തീവ്രമായി തീപിടിത്തമുണ്ടായത്. തീ പിടിത്തം മൂലം നഗരത്തിലെമ്ബാടും പുകയും ചാരവും നിറഞ്ഞ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് തന്നെ . ഇതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























