ബ്രിട്ടണില്‍ ഡിസംബര്‍ 12 ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ അംഗീകാരം

ബ്രിട്ടണില്‍ ഡിസംബര്‍ 12 ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ അംഗീകാരം. നാലുവര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനാണ് യുകെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് അനുകൂലമായി 438 എംപിമാര്‍ വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പു പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ആഴ്ചയുടെ അവസാനത്തോടെ മാത്രമേ നിയമമായി മാറുകയുള്ളു. ഇതോടെ ഡിസംബര്‍ ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിന് അഞ്ച് ആഴ്ചത്തെ പ്രചാരണ സമയം മാത്രമേ ലഭിക്കൂ.
https://www.facebook.com/Malayalivartha