തെക്കന്‍ ഫിലിപ്പൈന്‍സിലെ സെന്‍ട്രല്‍ മിന്‍ഡാനാവോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി, മരണസംഖ്യ ഉയരാന്‍ സാധ്യത

തെക്കന്‍ ഫിലിപ്പൈന്‍സിലെ സെന്‍ട്രല്‍ മിന്‍ഡാനാവോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മേഖലയിലുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























