ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ ലോകറിക്കാര്‍ഡി നേടി

ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ ലോകറിക്കാര്‍ഡ് നേടി. ആറു മാസം 14 ദിവസം കൊണ്ടാണ് പുര്‍ജ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ജെര്‍സി കുകുസ്‌കയുടെ റിക്കോര്‍ഡാണ് നിര്‍മല്‍ പഴങ്കഥയാക്കിയത്. ഇത്രയും പര്‍വതങ്ങള്‍ കീഴടക്കാന്‍ കുകുസ്‌ക ഏഴു വര്‍ഷവും 11 മാസവും 14 ദിവസവും എടുത്തിരുന്നു. മുന്‍ ബ്രിട്ടീഷ് ഗൂര്‍ഖ സൈനികനായ പുര്‍ജ ഏപ്രില്‍ 23ന് നേപ്പാളിലെ അന്നപൂര്‍ണ കീഴടക്കിയാണ് ദൗത്യം ആരംഭിച്ചത്.
ഒക്ടോബര്‍ 29ന് ചൈനയിലെ ഷിഷപാംഗ്മവരെയുള്ള കീഴടക്കിയതോടെ എണ്ണായിരത്തിലധികം ഉയരമുള്ള 14 പര്‍വതങ്ങള്‍ കുറഞ്ഞ കാലംകൊണ്ട് കീഴടക്കിയ പര്‍വതാരോഹകനെന്ന റിക്കോര്‍ഡ് 36കാരനായ പുര്‍ജ പേരിലാക്കി. മേയില്‍ എവറസ്റ്റ് കീഴടക്കിയ ശേഷമെടുത്ത ചിത്രം ലോകശ്രദ്ധ നേടിയിരുന്നു
. 2003ല്‍ ബ്രിട്ടീഷ് സേനയില്‍ അംഗമായ പുര്‍ജ 2009ല്‍ റോയല്‍ മറൈന്‍ സേനയിലെത്തി. 2012ല്‍ എവറസ്റ്റ് ബേസ് കാംപിലെത്തിയ അദ്ദേഹം പര്‍വതാരോഹണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























