ബാഗ്ദാദിയുടെ ചിതറിയ ശരീരം ഏതോ ഉൾകടലിൽ അമേരിക്ക മൽസ്യങ്ങൾക്ക് ഭക്ഷണമായി; ആഗോളഭീകരന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഇനിയുള്ള ഉറക്കം കടലിൽ

ആഗോളഭീകരന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഇനിയുള്ള ഉറക്കം കടലിൽ. ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്കരിച്ചതായി യു.എസ്. സൈന്യം അറിയിച്ചു. ഇസ്‌ലാം മതാചാരവും സൈനികനടപടികളും പാലിച്ചായിരുന്നു എല്ലാ ചടങ്ങുകളും. എന്നാല്‍, എവിടെയാണ് സംസ്കരിച്ചതെന്ന് രഹസ്യമായി തുടരും. അതേപ്പറ്റി സൈന്യം ഇതുവരെയും വെളിപ്പെടുത്തിയില്ല.
ബാഗ്ദാദിയുടെ പൊടി പോലും ഭൂമിയിൽ അവശേഷിപ്പിക്കില്ല എന്ന അമേരിക്കൻ പ്രഖ്യാപനം നടപ്പായി. ഐ.എസ് തലവൻ ബാഗ്ദാദിയുടെ ചിതറിയ ശരീരം ഏതോ ഉൾകടലിൽ അമേരിക്ക മൽസ്യങ്ങൾക്ക് ഭക്ഷണമായി നല്കി. കൊടും ഭീകരൻ ബാഗ്ദാദിക്ക് ബിൻ ലാദന്റെ അതേ മരണ വിധിയും അന്ത്യ യാത്രയും. അമേരിക്ക ബാഗ്ദാദിയുടെ ഓർമ്മകൾ പോലും ഭൂമിയുടെ ഒരു തരി മണ്ണിലും ബാക്കി വയ്ക്കില്ല എന്ന വാക്കു പാലിച്ചു. പൊട്ടി ചിതറിയ ലോകത്തേ വിറപ്പിച്ച് കൊടും ഭീകരനു അന്ത്യ വിശ്രമം കടലിൽ ഒരുക്കി. ചിന്നി ചിതറിയ മൃതദേഹത്തിൽ നിന്നും സാമ്പിളുകൾ എടുത്ത ശേഷം അമേരിക്ക മൃതദേഹ അവശിഷ്ടങ്ങൾ കടലിൽ കോൺക്രീറ്റ് കട്ടകളിൽ കെട്ടി ഇറക്കുകയായിരുന്നു.
2011-ല്‍ യു.എസ്. പാകിസ്താനിലെ ആബട്ടാബാദില്‍ സൈനികനടപടിയിലൂടെ കൊലപ്പെടുത്തിയ അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൃതദേഹവും കടലിലാണ് സംസ്കരിച്ചത്. ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ നിക്ഷേപിച്ച ബാഗില്‍ 300 പൌണ്ട് ഭാരമുള്ള ഇരുമ്പു ചങ്ങലകളും അടക്കം ചെയ്തിരുന്നതായി പെന്റഗണ്‍ മുന്‍ മേധാവി ലിയോണ്‍ പനേറ്റ അറിയിച്ചിരുന്നു. ലാദനെ വധിച്ചശേഷം മൃതദേഹം സംസ്കരിക്കുന്നതിനായി യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ എത്തിച്ചു. മൃതദേഹം വെള്ളത്തുണികൊണ്ട് മൂടി, മുസ്ലിം ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. പിന്നീട് വലിയ കറുത്ത ബാഗിനുള്ളിലാക്കുകയായിരുന്നു. മൃതദേഹം കടലിന്റെ അടിത്തട്ടിലേക്ക് താഴാനായി 300 പൌണ്ട് തൂക്കം വരുന്ന ഇരുമ്പു ചങ്ങലകളും ബാഗിനുള്ളില്‍ നിക്ഷേപിച്ചതായി വര്‍ത്തി ഫൈറ്റ്സ്-എ മെമ്മയര്‍ ഓഫ് ലീഡര്‍ഷിപ് ഇന്‍ വാര്‍ ആന്‍ഡ് പീസ് എന്ന പുസ്തകത്തില്‍ പനേറ്റ പറയുന്നു. ലാദന്‍ വധം നടക്കുമ്പോള്‍ പനേറ്റ സിഐഎ ഡയറക്ടറായിരുന്നു. ഒരു വെളുത്ത മേശയുടെ മുകളില്‍ വച്ച് മൃതദേഹമടങ്ങിയ ബാഗ് കടലിലേക്കു തള്ളിയിട്ടു. ബാഗിന്റെ ഭാരം മൂലം മേശയും കടലില്‍ വീണതായും പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍, മൃതദേഹം കടലിലിട്ട സ്ഥലം പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടില്ല.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിബിലെ ബാരിഷ ഗ്രാമത്തില്‍ യു.എസിന്റെ പ്രത്യേക കമാന്‍ഡോകള്‍ ശനിയാഴ്ച രാത്രിനടത്തിയ സൈനികനടപടിക്കിടെയാണ് 48-കാരനായ ബാഗ്ദാദി സ്വയംപൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് പരിശോധന നടത്തി ബാഗ്ദാദിയുടേതെന്ന് ഉറപ്പുവരുത്തിയ ശരീരാവശിഷ്ടം പ്രത്യേകം പെട്ടിയിലാക്കി സംസ്കരിക്കുകയായിരുന്നെന്ന് ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക് മില്ലി പെന്റഗണില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാഗ്ദാദിയുടെ രണ്ട് അനുയായികളെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.
ബാഗ്ദാദിക്കെതിരേ യു.എസ്. നടത്തിയ കമാന്‍ഡോ നീക്കത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന് കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്.ഡി.എഫ്.). ബാഗ്ദാദിയുടെ കൂട്ടാളികള്‍ക്കിടയില്‍ ഒരു ചാരനെ നിയോഗിക്കുകയായിരുന്നു. ഒളിവില്‍ക്കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയാളുടെ അടിവസ്ത്രങ്ങള്‍ ഇയാള്‍ കടത്തിയതായും എസ്.ഡി.എഫ്. അറിയിച്ചു. ഇതാണ് മരിച്ചത് ബാഗ്ദാദിയെന്ന് ഉറപ്പുവരുത്താന്‍ സഹായകമായത്. യു.എസിന്‍റെ സൈനികനടപടിയില്‍ പങ്കുചേര്‍ന്ന് നടത്തിയ രഹസ്യനീക്കങ്ങളും സേന പുറത്തുവിട്ടു.
ഇഡ്‌ലിബ് പ്രവിശ്യയിലെ ബാരിഷയിലെ ഒളിത്താവളം കൃത്യമായി കണ്ടെത്തി വിവരം നല്‍കിയതായി എസ്.ഡി.എഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പോളറ്റ് കാന്‍ കാന്‍ പറഞ്ഞു. ഇടയ്ക്കിടെ താവളം മാറ്റിയിരുന്ന ബാഗ്ദാദിയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു. കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജെറാബ്ലസിലേക്ക് ബാഗ്ദാദി കടക്കുമായിരുന്നു. ഐ.എസിനേറ്റ വലിയ പ്രഹരമാണ് ബാഗ്ദാദിയുടെ മരണമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha