സ്വയം ചികിത്സ വരുത്തിയ വിന; പാമ്പ് കടിച്ച വിരൽ അറുപതുകാരൻ മുറിച്ച് കളഞ്ഞു; ഒടുവിൽ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി

പാമ്പ് കടിയേറ്റതിന് പിന്നാലെ സ്വയം ചികിത്സ. ചൈനയിലാണ് സംഭവം. ഷാങ് എന്ന അറുപതുകാരന്‍ വിരല്‍ മുറിച്ചാണ് സ്വയം ചികിത്സ നടത്തിയത്. പാമ്പ് കടിയേറ്റ വിരല്‍ മുറിച്ച് കളയുകയായിരുന്നു. എന്നാല്‍ സ്വയം ചികിത്സ നടത്തിയതിനെ ഡോക്ടര്‍ ചോദ്യം ചെയ്യുകയുണ്ടായി. ഈ ചികിത്സ വേണ്ടിയിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
വിഷമില്ലാത്ത പാമ്പിന്റെ കടിയായിരുന്നു ഷാങ്ങിനേറ്റത്. വിരലില്‍ വിഷം പ്രവേശിച്ചിരുന്നില്ല. . വിരല്‍ മുറിച്ചു കളഞ്ഞാല്‍ തന്നെ വിഷമുള്ള പാമ്പായിരിന്നു കടിച്ചതെങ്കിൽ വിഷം ഉള്ളില്‍ കയറുക തന്നെ ചെയ്യുമായിരുന്നു വെന്ന് ഡോക്ടർ പറഞ്ഞു. സ്വയം ചികില്‍സ നടത്തി ഇത്തരം അബദ്ധങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഷാങ്ങിന്റെ അനുഭവമെന്നും ഡോക്ടര്‍ പറയുകയുണ്ടായി. തന്നെ കടിച്ചത് വിഷം ചീറ്റുന്ന പാമ്പായിരിക്കുമെന്ന ധാരണയിലാണ് വിരല്‍ മുറിച്ചുകളഞ്ഞതെന്നാണ് ഷാങ്ങ് പറഞ്ഞത്.
https://www.facebook.com/Malayalivartha