ഭീകര പ്രവർത്തനങ്ങൾക്കെതിരെ സൗദിയും ഇന്ത്യയും ഒന്നിക്കും; നിർണ്ണായക നീക്കമെന്ന് വിദേശകാര്യമന്ത്രാലയം

ഭീകര പ്രവർത്തനങ്ങളെ വളർത്തുന്ന പാകിസ്ഥാന് വീണ്ടും തള്ളപ്പെടൽ. ഭീകരതക്കെതിരെ ഒന്നിച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് സൗദിയും ഇന്ത്യയും. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഒരു സുപ്രധാന സമിതി രൂപീകരിക്കുകയാണ്. വിവിധ മേഖലകളിലെ സുരക്ഷയും സഹകരണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കുന്നത്.
പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകളെ സൗദി ഭരണകൂടം തളളിയതിന് പിന്നാലെ സുപ്രധാന ചുവടുവയ്പാണ് ഇതെന്ന് വിദേശകാര്യമന്ത്രാലയം വക്തമാക്കിയിരിക്കുന്നു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്കായി ഈ-മൈഗ്രേഷന്‍ സംവിധാനവും ഒരുക്കുന്നുണ്ട് . രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ പ്രധാനമന്ത്രി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസുമായിട്ടാണ് സുപ്രധാന ചര്‍ച്ചകളും തീരുമാനങ്ങളും എടുത്തിരിക്കുന്നത് . അതേ സമയം എല്ലാ ലോക നേതാക്കന്മാരും ഒരേ സ്വരത്തിൽ പാകിസ്ഥാനോട് അവസാനിപ്പിക്കാൻ പറഞ്ഞ കാര്യം ഇപ്പോൾ സൗദിയും ആവർത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയം.
https://www.facebook.com/Malayalivartha