ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗത്തിന്റെ ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാതയ്ക്ക് അന്ത്യാഞ്ജലി

ലോകമെമ്പാടും അഭയാര്‍ഥി ക്ഷേമത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ പേരില്‍ ആദരിക്കപ്പെട്ട, ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗത്തിന്റെ (യുഎന്‍എച്ച്സിആര്‍) ആദ്യ വനിതാമേധാവിയായ സഡാക്കോ ഒഗാത (92) അന്തരിച്ചു.
യുഎന്‍എച്ച്സിആര്‍ മേധാവിയായിരുന്ന കാലത്ത് (1991-2000) റുവാണ്ട, സുഡാന്‍, മുന്‍ യുഗോസ്ലാവ്യ അടക്കം സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച് അഭയാര്‍ഥി പ്രതിസന്ധിക്കു പരിഹാരം തേടി. ഗള്‍ഫ് യുദ്ധാനന്തരം ഇറാഖില്‍ നിന്നു പലായനം ചെയ്ത കുര്‍ദുകള്‍ക്കായി സഹായ പദ്ധതി നടപ്പിലാക്കി.
യുഎന്നിലേക്കുള്ള ജപ്പാന്റെ ആദ്യ വനിതാ പ്രതിനിധിയായാണ് 1976-ല്‍ രാജ്യാന്തര രംഗത്തേക്ക് ഒഗാതയുടെ വരവ്. യുഎന്നില്‍ നിന്നു തിരിച്ചെത്തിയ ശേഷം ജപ്പാന്റെ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയുടെ മേധാവിയായിരുന്നു.
https://www.facebook.com/Malayalivartha