അന്ന് ഐക്യരാഷ്ട്ര സഭയില്‍ ലോകത്തെ ഞെട്ടിച്ച ആ പതിനാറുകാരി; ഇന്ന് വീണ്ടും ലോകത്തെ ഞെട്ടിച്ചു; ഇനി ഗ്രെറ്റായെ നോക്കി ലോകം ഒരേ സ്വരത്തിൽ പറയും ''ഇതാണ് നിസ്വാർത്ഥ സേവനം ''

ഈ വർഷത്തെ പരിസ്ഥിതി പുരസ്കാരത്തിനായി ഗ്രെറ്റാ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തു. എന്നാൽ ഗ്രെറ്റാ നൽകിയ മറുപടി ഏവരെയും ഞെട്ടിച്ചു. പുരസ്കാരം നിരസിച്ചിരിക്കുകുയാണ് പരിസ്ഥിപ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ്. അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരത്തിലിരിക്കുന്നവര്‍ ശാസ്ത്ര സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് തന്‍റെ പോരാട്ടമെന്ന് ഗ്രെറ്റാ പറഞ്ഞു.
എല്ലാവര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്കാരത്തിനാണ് നോര്‍വേ, സ്വീഡന്‍ രാജ്യങ്ങള്‍ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തത്. 52,000 ഡോളറാണ് സമ്മാന തുക. എന്നാല്‍, പുരസ്കാരം സ്വീകരിക്കില്ലെന്ന് തുംബെര്‍ഗ് വ്യക്തമാക്കിയിരിക്കുന്നു. ആഗോള താപനത്തിനെതിരെ ശക്തമായ പോരാട്ടമാണ് ഗ്രെറ്റാ നടത്തുന്നത്. ഈ വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ തുംബെര്‍ഗ് സംസാരിച്ചത് ലോക ശ്രദ്ധ നേടിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി ഗ്രെറ്റാ നോക്കിയതും ലോകം കണ്ടിരുന്നു.
https://www.facebook.com/Malayalivartha