ബാഗിൽ അമിതഭാരം മൂലം അധിക ചാർജ് ഒഴിവാക്കാൻ യുവതി ചെയ്തത്

സാധരണ വിമാനങ്ങളിൽ അമിത ഭാരത്തിനു അധിക ചാർജ് ഈടാക്കുന്നത് പതിവാണ്. എന്നാൽ അതില്നിന്നെല്ലാം രക്ഷപെടുന്നതിന് ഒരു യുവതി ചെയ്തത് എങ്ങനെയാണ്. ഫിലിപ്പീന്‍സിലെ യുവതിയാണ് ഒരു പുതിയ പരീക്ഷണം നടത്തിയത്. വസ്ത്രങ്ങള്‍ ഒന്നിച്ചണിഞ്ഞ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ ബാഗില്‍ അമിതഭാരം കാരണം കൊടുക്കേണ്ട ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി ഗര്‍ഭിണിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ വയര്‍ കെട്ടിവെക്കുകയും ചെയ്തുവെന്നാണ് വ്യക്തമാകുന്നത്. ട്രാവല്‍ ജേര്‍ണലിസ്റ്റായ റെബേക്ക ആന്‍ഡ്യൂസ് ആണ് ഇത്തരത്തിൽ ചെയ്തത്.
ഇത്തരത്തിൽ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിമാറി. ഭാരം കൂടിയ വസ്ത്രങ്ങള്‍ വസ്ത്രത്തിനുള്ളില്‍ ഒതുക്കി വച്ചാണ് റെബേക്ക വ്യാജ നിറവയര്‍ കെട്ടിവച്ചത്. അത്യാവശ്യമായി വേണ്ടുന്ന ലാപ്‌ടോപ്പും ചാര്‍ജറുമൊക്കെ വസ്ത്രത്തിന് പുറകില്‍ കെട്ടിവയ്ക്കുകയിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ റബേക്ക ലഗേജിന് കൊടുക്കേണ്ടിയിരുന്നു 41രൂപ അധികം ചാര്‍ജ് കൊടുക്കാതെ യാത്ര നടത്തിയതും കണ്ടെത്തുകയുണ്ടായി. ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് ഒസ്‌ട്രേലിയയുടെ ജെറ്റ്സ്റ്റാര്‍ വിമാനത്തില്‍ നടത്തിയ യാത്രയെക്കുറിച്ച് റബേക്ക തന്നെ എസ്‌കേപ്പ് മാസികയില്‍ എഴുതുകയാണ് ഉണ്ടായത്.
അതോടൊപ്പം തമ്പനെ ഗര്‍ഭിണിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എങ്ങനെ വയര്‍ കെട്ടിവയ്ക്കാമെന്നതടക്കം റബേക്ക മാസികയില്‍ വിശദീകരിച്ചിരുന്നു. വലിപ്പം കുറഞ്ഞതും ഘനം കൂടിയതുമായ വസ്ത്രങ്ങള്‍ വൃത്താകൃതിയില്‍ ചുരുട്ടി വച്ചാണ് വസ്ത്രത്തില്‍ കയറ്റിയത് തന്നെ. ടിക്കറ്റ് പരിശോധിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആര്‍ക്കും സംശയം തോന്നാതെ രീതിയില്‍ കാര്യങ്ങളൊക്കെ മുന്നോട്ട് പോയിരുന്നു. എന്നാല്‍, ബോര്‍ഡിങ്ങ് ആയപ്പോഴേക്കും കള്ളിവെളിച്ചത്താവുകയാണ് ചെയ്തത്.
അതേസമയം കൈയ്യില്‍ നിന്ന് കളഞ്ഞുപോയ ടിക്കറ്റ് നിലത്തുനിന്ന് കുനിഞ്ഞെടുക്കുന്നതിനിടെ പുറകില്‍ നിന്നും ലാപ്‌ടോപ്പ് താഴെ വീഴുകയുണ്ടായി. അതോടെകൂടെയാണ് വ്യാജ ഗര്‍ഭമാണെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയും തുടര്‍ന്ന് യുവതിയെ പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha