ചിലിയില്‍ നടത്താനിരുന്ന രണ്ട് രാജ്യാന്തര ഉച്ചകോടികള്‍ ഉപേക്ഷിച്ചു.. രാജ്യത്തിന്റെ ക്രമസമാധാനം പുനസ്ഥാപിക്കുയാണ് പ്രധാനമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനാര

ചിലിയില്‍ നടത്താനിരുന്ന രണ്ട് രാജ്യാന്തര ഉച്ചകോടികള്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഉച്ചകോടികള്‍ ഉപേക്ഷിച്ചത്. തീരുമാനം വേദനാജനകമാണെങ്കിലും രാജ്യത്തിന്റെ ക്രമസമാധാനം പുനസ്ഥാപിക്കുകയാണ് പ്രധാനമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനാര പറഞ്ഞു. ഡിസംബര്‍ രണ്ട് മുതല്‍ 13 വരെയാ കാലാവസ്ഥാ ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഉച്ചകോടിക്കായി അനുയോജ്യമായ മാറ്റ് വേദികള്‍ നോക്കുമെന്ന് യുഎന്‍ അറിയിച്ചു. കഴിഞ്ഞ മാസം പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന ഒരാഴ്ചത്തെ സമരം ഉള്‍പ്പെടെ ആഗോള കാലാവസ്ഥാ പ്രതിഷേധത്തിനിടയിലാണ് ചിലിയുടെ തീരുമാനം. പ്രസിഡന്റ് പിനാരയുടെ രാജിവയ്ക്കണമെന്നും രാജ്യത്ത് സാമ്ബത്തിക പരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സമരത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ 20 പേര്‍ മരിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിഷേധം കനത്തു.
വിവിധ നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴായിരത്തോളം പ്രതിഷേധക്കാരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില്‍ ഒക്ടോബര്‍ 25ന് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ലക്ഷങ്ങള്‍ അണിനിരന്നു. വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള ചിലിയില്‍ പത്ത് ലക്ഷത്തിലേറെ പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പതാകകള്‍ വീശിയും മുദ്യാവാക്യം മുഴക്കിയും കിലേമീറ്ററുകളോളമാണ് പ്രതിഷേധകാര്‍ മാര്‍ച്ച് നടത്തിയത്.
https://www.facebook.com/Malayalivartha