ആകാശത്തിലൂടെ പറന്ന ഡ്രോണുകളും ഹെലികോപ്ടറുകളും; സൈനീകർ തകർത്തെറിഞ്ഞത് ഭീകര സാമ്രാജ്യം; ബാഗ്ദാദിയെ കീഴടക്കിയ ദൃശ്യങ്ങൾ അമേരിക്ക പുറത്ത് വിട്ടു

അബൂബേക്കർ അൽ ബാഗ്ദാദി എന്ന കൊടും ഭീകരനെ അമേരിക്ക കൊന്നു കടലിൽ താഴ്ത്തി എന്ന വാർത്ത കേട്ട് വിശ്വസിക്കാത്തവർക്ക് ഇനി അത് കണ്ടു തന്നെ വിശ്വസിക്കാം. കൊട് ഭീകരനെ തുരത്താൻ നടത്തിയ ഓർപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ പെന്റഗൺ പുറത്തു വിട്ടു.ഞൊടിയിടയിൽ ആയിരുന്നു ബാഗ്ദാദി ഒളിഞ്ഞിരുന്ന താവളത്തിൽ അമേരിക്കൻ പട്ടാളം ചെന്നെത്തിയത്. ഇവരുമായി പോരാട്ടത്തിന് ഐഎസ് എസ് തയാറായപ്പോൾ ആകാശത്തിലൂടെയും ആക്രമണം നടത്തി. ആകാശത്തിലൂടെ പറന്ന ഡ്രോണുകളും ഹെലികോപ്ടറുകളും തകർത്തെറിഞ്ഞത് ഐസിസ് സാമ്രാജ്യത്തിന്റെ വൻ കോട്ടയെയാണ്. ഈ ഓ പ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് പെന്റഗൺ. സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ വളപ്പിന് നേരെ യുഎസ് സൈന്യത്തെ കടത്തിവിട്ടു. എന്നാൽ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിയുതിർത്ത ഒരു കൂട്ടം ഭീകരന്മാർക്ക് നേരെ വ്യോമാക്രണം നടത്തുന്നതും വീഡിയോയിൽ ഉണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയെ കീഴടക്കാൻ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ റെയ്ഡിന്റെ വീഡിയോയും ഫോട്ടോകളും പെന്റഗൺ പുറത്തുവിട്ടത്. പ്രതിരോധ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ ബാഗ്ദാദി ഉള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ഉയർന്ന മതിലുകളുള്ള കോമ്പൗണ്ടിൽ യുഎസ് സൈനികർ കാൽനടയായി എത്തുന്ന ഫൂട്ടേജുകളും ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിയുതിർത്ത ഒരു കൂട്ടം അജ്ഞാത പോരാളികൾക്ക് നേരെ വ്യോമാക്രമണത്തിന്റെ വീഡിയോയും പെന്റഗൺ പുറത്തുവിടുകയുണ്ടായി. ഒറ്റപ്പെട്ട കോംപൗണ്ടിന്റെ ചിത്രങ്ങളും പുറത്തിറങ്ങി കഴിഞ്ഞിരിക്കുന്നു. ആക്രമണം നടത്തിയ ശേഷം യുഎസ് യുദ്ധോപകരണങ്ങൾ ഈ കോമ്പൗണ്ട് പൊളിച്ചുമാറ്റുകയുണ്ടായി.ഇത് "വലിയ കുഴികളുള്ള ഒരു പാർക്കിംഗ് സ്ഥലം" പോലെയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ മറൈൻ കോർപ്സ് ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.
അമേരിക്കൻ സൈനികരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബാഗ്ദാദി ഒരു തുരങ്കത്തിൽ ആത്മഹത്യാ വസ്ത്രം ധരിച്ചുകൊണ്ട് നിന്ന കാര്യവും അദ്ദേഹമ വ്യക്തമാക്കി. മാത്രമല്ല മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. പക്ഷെ രണ്ട് കുട്ടികൾ മാത്രമേ കൊല്ലപ്പെട്ടുള്ളുവെന്നും - കമാൻഡർ പറഞ്ഞു. ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു ., . "രണ്ട് ചെറിയ കുട്ടികളുമായി , തന്റെ ആളുകൾ നിൽക്കുമ്പോൾ തന്നെ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ത്രീകൾ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയതെന്നും ആത്മഹത്യ വസ്ത്രം ധരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതെ സമയം ആഗോളഭീകരന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്കരിച്ചതായി യു.എസ്. സൈന്യം അറിയിച്ചു. ഇസ്‌ലാം മതാചാരവും സൈനികനടപടികളും പാലിച്ചായിരുന്നു എല്ലാ ചടങ്ങുകളും. എന്നാല്‍, എവിടെയാണ് സംസ്കരിച്ചതെന്ന് രഹസ്യമായി തുടരും. അതേപ്പറ്റി സൈന്യം ഇതുവരെയും വെളിപ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha