ഇമ്രാനെ കണ്ണീരിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി; പാകിസ്ഥീനിലെ റഹിം യാര്‍ ഖാന്‍ പ്രവിശ്യക്ക് സമീപം ട്രെയിനിന് തീപിടിച്ച് 65 മരണം

പാകിസ്ഥീനിലെ റഹിം യാര്‍ ഖാന്‍ പ്രവിശ്യക്ക് സമീപം ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന തെസ്ഗാം ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനിനുള്ളില്‍ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലിയാഖ്വത്പൂര്‍ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ആള്‍ത്താമസം കുറഞ്ഞ പ്രദേശത്ത് അപകടം നടന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.
ട്രെയിനിന് തീപിടിച്ചതോടെ പുറത്തേക്ക് എടുത്തു ചാടിയവരാണ് മരിച്ചവരില്‍ ഏറെയും. അപകടത്തില്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും ലിയാഖ്വത്പൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുറച്ചുപേരെ ബഹവാല്‍പൂരിലെ ബഹവല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാക് റെയില്‍വേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റ യാത്രക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
പാചകത്തിന് ഉപയോഗിക്കുകയായിരുന്ന രണ്ട് ഗ്യാസ് അടുപ്പുകളാണ് പൊട്ടിത്തെറിച്ചത്. പാചകത്തിന് ഉപയോഗിച്ച എണ്ണ കൂടി ഇതിലേക്ക് വീണതോടെ തീ കത്തിപ്പടരുകയായിരുന്നുവെന്നും റെയിവേ മന്ത്രി പറഞ്ഞു. ട്രെയിനിൽ വാതക സിലിണ്ടർ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്.
തീപിടുത്തത്തിൽ ട്രെയിനിന്‍റെ രണ്ട് ഇക്ണോമി ക്ലാസ് ബോഗികളും ഒരു ബിസിനസ് ക്ലാസ് ബോഗിയുമാണ് കത്തി നശിച്ചത്. ഇകോണമി ക്ലാസ് ബോഗിയിലെ യാത്രക്കാരന്‍റെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതോടെ തീ മറ്റു രണ്ട് ബോഗികളിലേയ്ക്കും പടരുകയായിരുന്നു. വളരെ കുറച്ച് മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയുമെന്ന് ജില്ലാ റവന്യൂ സര്‍വീസ് തലവൻ ബാഖിര്‍ സുഹൈൻ അറിയിച്ചു.
കത്തിയ ബോഗികള്‍ ട്രെയിനിൽ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, രണ്ട് മണിക്കൂറിനകം അപകടമുണ്ടായ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് െറയിൽവേ മന്ത്രി പറഞ്ഞു. തീയണച്ചെങ്കിലും അപകടമുണ്ടായ കോച്ചുകള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചനം അറിയിച്ചു. പരിക്കേറ്റ യാത്രക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പാക് സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. 15 പേരുടെ പരിക്ക് ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.
പാകിസ്ഥാനിലെ റെയില്‍വേ വികസനം മന്ദഗതിയിലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. റെയില്‍വേയില്‍ സമീപകാലത്തായി നിരവധി അപകടങ്ങളാണ് നടന്നത്. ജൂലായില്‍ ഇതേ ജില്ലയില്‍ നടന്ന അപകടത്തില്‍ 23 പേരും സെപ്റ്റംബറില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ നാല് പേരും മരണപ്പെട്ടിരുന്നു. 2005 ല്‍ സിന്ധ് പ്രവിശ്യയിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 130 ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. യാത്രക്കാരുടെ ബാഗ് പരിശോധിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി പറഞ്ഞു.
https://www.facebook.com/Malayalivartha