ഇതാ കാണൂ... ചൈനയില്‍ 300 അടി താഴ്ചയില്‍ വീണ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍പ്പെട്ട രണ്ടുവയസുകാരന്‍ സുജിത് വില്‍സണ്‍ന്റെ മരണം തീരാവേദനയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ചന്ദ്രയാന്‍ വരെ എത്തിനില്‍ക്കുന്ന ടെക്‌നോളജിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ കുഴല്‍ കിണറില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ ദുഖകരമാണെന്നും ഏകാഭിപ്രായമുണ്ട്.
ചര്‍ച്ചകള്‍ തുടരുന്നതിനിടെ ചൈനയില്‍ നടന്ന സമാനമായ ഒരു അപകടത്തിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് നിലീന അത്തോളി എന്ന യുവതി. 2016-ല്‍ 300 അടി താഴ്ചയില്‍ വീണ കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. കുഴല്‍ക്കിണര്‍ അപകടങ്ങള്‍ തടയാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യത്തില്‍ വിദഗ്ധര്‍ക്കു മുന്നിലേക്ക് നിലീന ഈ വിഡിയോ സമര്‍പ്പിക്കുന്നുമുണ്ട്.
നിലീനയുടെ കുറിപ്പ് കാണാം;
https://www.facebook.com/Malayalivartha