ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തുന്നു

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ഇസ്രായേല്‍ നിരീക്ഷിക്കുന്നതായി വിവരം. ഇസ്രായേല്‍ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് ഈ നിരീക്ഷണം. വാട്സാപ്പ് വീഡിയോ കോളിലൂടെയും വിവരങ്ങള്‍ ചോര്‍ത്തുന്നു. 1400 ഓളം പേരുടെ ഫോണുകള്‍ ഇസ്രായേല്‍ സര്‍ക്കാരിന് വേണ്ടി എന്‍.എസ്.ഒ എന്ന ഐടി കമ്ബനി ചോര്‍ത്തി കഴിഞ്ഞിരിക്കുന്നു.
യുഎസ് ഫെഡറല്‍ കോടതിയില്‍ വാട്സാപ്പ് ഈ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. 20 ഓളം രാജ്യത്തുള്ള നയതന്ത്രജ്ഞരടക്കമുള്ളവരുടെ ഫോണുകൾ ഹാക്ക് ചെയ്തതായി വിവരം. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും വാട്സാപ്പ് സ്ഥരീകരിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha