ഇസ്രായേൽ ചോർത്തൽ നടത്തി; സ്ഥിരീകരണവുമായി വാട്‌സ്‌ആപ്പ്; ക്തികളുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഭിഭാഷകരും അടക്കം നിരവധി പേരുടെ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് സ്ഥിരീകരണവുമായി വാട്‌സ്‌ആപ്പ്. ഇസ്രയേലി സ്‌പൈവെയര്‍ ആയ 'പെഗസസ്' ഈ വര്‍ഷമാദ്യമായിരുന്നു ചോര്‍ത്തല്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമായിരുന്നു പെഗസസിന്റെ പ്രധാന ഇരകള്‍. പൊതുതെരഞ്ഞെടുപ്പിനിടെ മേയ് വരെയുള്ള രണ്ടാഴ്ചയാണ് ചോര്‍ത്തല്‍ നടന്നത്.
എന്നാൽ സ്ഥിരീകരണം വന്നതിനാൽ വാട്‌സ്‌ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ചോര്‍ത്തലില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha