ശരീരത്തില്‍ എവിടെയെങ്കിലും ഒരു കറുത്ത പാടോ മറുകോ കണ്ടാല്‍ അത് നിസാരമായി കാണരുത്... കഴുത്തിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന ആ ചെറിയ മറുക് ജീവൻ വരെ അപകടത്തിലാക്കി!! ഒടുവില്‍ വേണ്ടി വന്നത് നിരവധി ശസ്ത്രക്രിയകള്‍; യുവാവിന്റെ വെളിപ്പെടുത്തൽ

ശരീരത്തില്‍ എവിടെയെങ്കിലും ഒരു കറുത്ത പാടോ മറുകോ കണ്ടാല്‍ അത് നിസാരമായി കാണരുതെന്നും ഉടനെ തന്നെ ഒരു ഡോക്ടറെ കാണാന്‍ ശ്രമിക്കണമെന്നുമാണ് ഈ യുവാവ് ഇപ്പോള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം. സ്‌കിന്‍ ക്യാന്‍സര്‍ ഏറ്റവുമധികം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഒന്നാണ് കഴുത്തിന്റെ പിന്‍ഭാഗം. നെവസ് സ്പിലസ് (Nevus spilus) എന്ന ചെറിയ മറുകുകളാണ് റയാന് ഉണ്ടായിരുന്നത്. പിന്നീട് ഇത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാവുകയായിരുന്നെന്ന് ഫാലന്‍ പറയുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് ആ ചെറിയ മറുക് മെലനോമ അഥവാ സ്‌കിന്‍ ക്യാന്‍സറാണെന്ന് കണ്ടെത്തുന്നത്. അതിന് ശേഷം നാല് ശസ്ത്രക്രിയകളും ബയോപ്‌സികളും കഴിഞ്ഞുവെന്ന് റയാന്റെ ഭാര്യ ഫാലന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കഴുത്തിന് പുറകിലെ കുറച്ചധികം ചര്‍മം നീക്കം ചെയ്യേണ്ടി വന്നു. 2018ലാണ് റയാന് ക്യാന്‍സര്‍ ബാധിച്ചുവെന്ന് അറിയുന്നത്..
https://www.facebook.com/Malayalivartha