ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ക്ക് ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനത്തിന് സൗജന്യ പ്രവേശനം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ക്ക് ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനത്തിന് കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടന ദിനം സൗജന്യ പ്രവേശനം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കര്‍താര്‍പൂര്‍ സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതായും പാക് പ്രധാനമന്ത്രി അറിയിച്ചു. ഇടനാഴി ഉദ്ഘാടന ദിവസമായ നവംബര്‍ ഒമ്പതിനും ഗുരുനാനാകിന്റെ 550ാം ജന്മദിനമായ നവംബര്‍ 12 നും ഗുരുദ്വാരയിലേക്കുള്ള സന്ദര്‍ശനം സൗജന്യമായിരിക്കും. സന്ദര്‍ശകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ല. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. സന്ദര്‍ശനത്തിന് 10 ദിവസത്തിന് മുമ്പ് പ്രവേശന രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ഇംറാന്‍ അറിയിച്ചു.
സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ ഗുരുദാസ്പുല്‍നിന്ന് നാലു മീറ്റര്‍ അകലെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കര്‍താര്‍പുരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. എന്നാല്‍, നയതന്ത്രതര്‍ക്കങ്ങളില്‍ കുരുങ്ങി അത് നടപ്പായിരുന്നില്ല. ഒടുവില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ചര്‍ച്ചക്ക് തയാറായതോടെ കര്‍താര്‍പൂര്‍ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha