പാമ്പുകളോടുള്ള ഇഷ്ടം കൂടിയപ്പോൾ അവരെ വളർത്താനായി ഒരു വീട് നിർമ്മിച്ചു; രണ്ടു മക്കളുടെ അമ്മയായ് യുവതി വളർത്തിയത് 20 പാമ്പുകളെ... ഒടുക്കംപാമ്പ് തന്നെ കഴുത്തില്‍ വലിഞ്ഞ് മുറുക്കി... യുവതിയ്ക്ക് ദാരുണാന്ത്യം

ഇന്ത്യാനയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ബെന്‍സ്റ്റണ്‍ കൗണ്ടി ഷെരീഫ് ഡോണ്‍ മണ്‍സണിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റെപ്‌റ്റൈല്‍ ഹോം. പാമ്ബുകളെ വളര്‍ത്തുന്നതിനായാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ലോറയുടെ 20 പാമ്ബുകള്‍ ഇവിടെയാണുള്ളത്. അതുകൊണ്ടുതന്നെ ആഴ്ചയില്‍ രണ്ടുതവണ ലോറ തന്റെ പാമ്ബുകളെ കാണാനായി ഇവിടെയെത്താറുണ്ട്.അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ലോറയുടെ ബന്ധുക്കള്‍ പ്രതികരിച്ചിട്ടില്ല.രണ്ട് കുട്ടികളുടെ അമ്മയാണ് ലോറ. പാമ്ബുകളെ അമിതമായി സ്‌നേഹിച്ച യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം.
140 പാമ്ബുകളുള്ള ഒരു വീട്ടിനുള്ളില്‍ പാമ്ബ് കഴുത്തില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ലോറ ഹര്‍സ്റ്റ് എന്ന യുവതിയാണ് പാമ്ബ് കഴുത്തില്‍ വലിഞ്ഞ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചത്. റെപ്‌റ്റൈല്‍ ഹോം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ വീട്ടില്‍ എത്തിയ ലോറയെ പിന്നീട് പാമ്ബ് കഴുത്തില്‍ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. റെപ്‌റ്റൈല്‍ ഹൗസിന് തൊട്ടടുത്താണ് വീട്ടുടമ ഷെരീഫ് ഡോണ്‍ മണ്‍സണും താമസിക്കുന്നത്. ബുധനാഴ്ച വൈകീട്ട് റെപ്‌റ്റൈല്‍ ഹൗസില്‍ വെച്ച് ലോറയെ മണ്‍സണ്‍ കണ്ടിരുന്നു. എന്നാല്‍ രാത്രിയോടെ ലോറയെ വീടുനുള്ളില്‍ പാമ്ബ് കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒരാള്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ പാമ്ബിനെ കഴുത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും ലോറയുടെ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha