ഒടുവിൽ ഇമ്രാൻ ഖാന് മനം മാറ്റം; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ട് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ്

ഇന്ത്യയ്ക്ക് വൻ വാഗ്‌ദാനങ്ങളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപുര്‍ ഇടനാഴി വഴി പാക് പഞ്ചാബിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് വരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായിട്ടാണ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ ഈ കാര്യം അറിയിച്ചു. കര്‍ത്താപുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം ഫീസ് ഈടാക്കില്ല, മാത്രമല്ല പാസ്‌പോര്‍ത്തിന്റെയും ആവശ്യമില്ല., 10 ദിവസം മുമ്ബേ രജിസ്റ്റര്‍ ചെയ്യണമെന്ന് നിൽപ്ളാഡിലും മാറ്റം സംഭവിച്ചിട്ടുണ്ട്. 10 ദിവസം മുന്നേ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന വാഗ്ദാനവും ഇമ്രാന്‍ ഖാന്‍ നല്‍കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായരുന്നു അദ്ദേഹം ഈ പ്രഖ്യാപനങ്ങൾ അറിയിച്ചത്. ഈ മാസം ഒമ്പതാം തീയതിയാണ് കര്‍ത്താപുര്‍ ഇടനാഴിയുടെ ഉദ്ഘാടനം നടക്കുന്നത്. ഇമ്രാന്‍ ഖാന്റെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ് 'ഇന്ത്യയില്‍ നിന്ന് കര്‍ത്താപുരിലേക്ക് വരുന്ന സിഖുകാര്‍ക്ക് ഞാന്‍ രണ്ട് നിബന്ധനകള്‍ ഒഴിവാക്കിയിരിക്കുന്നു. അവര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട എന്നതാണ് ഒന്നാമത്തേത്. പകരം നിയമസാധുതയുള്ള ഏതെങ്കിലും ഐഡി കാര്‍ഡ് മതി. പത്ത് ദിവസം മുമ്ബേ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് രണ്ടാമത്തേത്. കൂടാതെ ഉദ്ഘാടന ദിവസവും ഗുരുജിയുടെ 550-ാം ജന്മദിനത്തിലും തീര്‍ത്ഥാടകര്‍ക്ക് ഒരു ഫീസും ഈടാക്കില്ല'-.
ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികാഘോഷത്തിനായി ഇന്ത്യയിൽ നിന്നുള്ള 1,100 സിഖുകാരുടെ ആദ്യ ബാച്ച് വ്യാഴാഴ്ച ലാഹോറിലെത്തിയിരുന്നു. നങ്കാന സാഹിബിലെ ബാബാ ഗുരു നാനാക്കിന്റെ 550 ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനായി 1,100 സിഖുകാരുടെ ആദ്യ ബാച്ച് വാഗാ അതിർത്തിയിൽ നിന്ന് ഇവിടെ എത്തിയതായി ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇടിപിബി) വക്താവ് അമീർ ഹാഷ്മി പറഞ്ഞു. സന്ദർശിച്ച സിഖുകാർ തങ്ങളോടൊപ്പം ഗോൾഡൻ പാൽക്കി കൊണ്ടു വന്നുവെന്നും അദ്ദേഹം പറഞ്ഞു.തീർഥാടകർക്ക് കാറ്ററിംഗ്, മെഡിക്കൽ ക്യാമ്പ്, ഗതാഗതം തുടങ്ങി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിഖുകാർ നങ്കാന സാഹിബിലേക്ക് പുറപ്പെട്ടു. താമസിക്കുന്ന സമയത്ത് അവർ മറ്റ് ഗുരുദ്വാരകളും പഞ്ചാബും സന്ദർശിക്കുകയും നവംബർ 9 ന് കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും ചെയ്യും.
കര്‍ത്താര്‍പൂര്‍ ഇടനാഴികയിലൂടെയുള്ള യാത്രയെ സംബന്ധിച്ച് പാകിസ്താനും ഇന്ത്യയും കരാര്‍ ഒപ്പുവച്ചിരുന്നു. പാക്-പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയിലേക്കുള്ള തീര്‍ത്ഥാടകയാത്ര സുഗമമാക്കാനാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി കരാര്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചിരുന്നത്. എന്നാൽ ഈ നിർണ്ണായകമായ ഒപ്പ് വയ്ക്കലിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ ചെറിയ അളവിൽ വ്യത്യാസങ്ങൾ കൊണ്ട് വരാൻ കഴിയുമെന്ന് വൈറ്റ്ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു . ചരിത്രപരമായ നീക്കമായിരുന്നു കര്‍ത്താപൂരിലെ സീറോ പോയിന്‍റില്‍ വെച്ച് നടന്നത്.നേരത്തെ 20 ഡോളറാണ് തീര്‍ഥാടകര്‍ക്ക് ഫീസ് പാകിസ്ഥാൻ അറിയിച്ചിരുന്നത് . ഇതിൽ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു ഇന്നലെ ഇപ്പോൾ ചില ഇളവുകൾ പാകിസ്ഥാൻ വരുത്തിയിരിക്കുകുയാണ്. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക് അവസാനകാലം ജീവിച്ച പാകിസ്താനിലെ കര്‍താര്‍പുര്‍ ഗുരുദ്വാര്‍ ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യയിലെ ഗുരുദാസ്പുര്‍ ജില്ലയില്‍ നിന്നുമുള്ള ഇടനാഴിയാണ് കര്‍ത്താപൂര്‍. 2018 നവംബറിലാണ് ഇമ്രാന്‍ ഖാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിട്ടത്.
https://www.facebook.com/Malayalivartha