ആ അധ്യായം അടഞ്ഞില്ലെ ? ബാഗ്ദാദിയുടെ പിന്‍ഗാമിയുടെ പോർവിളിയിൽ ഞെട്ടി ലോകം ....അധികം സന്തോഷിക്കേണ്ട, ട്രംപ് കിറുക്കനായ കിളവന്‍';

ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി യു എസിന്റെ കരങ്ങളാൽ കൊലചെയ്യപ്പെട്ടു എന്ന വാർത്തകൾ ലോകമെബാടും ആശ്വാസം എന്നോണം നിറയുമ്പോൾ തൊട്ടുപിന്നാലെ അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ അമേരിക്കക്ക് താക്കീതുമായി ബാഗ്ദാദിയുടെ പിന്‍ഗാമിയും ഐ എസിന്‍റെ പുതിയ തലവനുമായ അബു ഇബ്രാഹിം ഹാഷിമി ഖുറാഷി രംഗത്ത് എത്തിക്കഴിഞ്ഞു . റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഐഎസ് വക്താവ് ഭീഷണി മുഴക്കിയത്. 'ബാഗ്ദാദിയെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട, ഒരു രാജ്യത്തിന്‍റെ പരിഹാസപാത്രമാകുന്നതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ല. ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി.
യൂറോപ്പിന്‍റെയും മധ്യആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐ എസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല'- ഐഎസ് സന്ദേശത്തില്‍ പറയുന്നു. ബാഗ്ദാദിയുടെ ഒളിത്താവളം ആക്രമിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയുടെ മരണം ഐ എസ് കേന്ദ്രങ്ങളും സ്ഥിരീകരിച്ചു. പുതിയ തലവനായി അബു ഇബ്രാഹിം ഹാഷിമി ഖുറാഷിയെ തെരഞ്ഞെടുത്തതായും ഐഎസ് അറിയിച്ചിരുന്നു.
സിറിയയില്‍വെച്ച് അമേരിക്കന്‍ കമാന്‍ഡോകളുടെ ആക്രമണത്തിലാണ് ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ബാഗ്ദാദിയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ബാഗ്ദാദിയുടെ ഒളിത്താവളം ആക്രമിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയുടെ മരണം ഐ എസ് കേന്ദ്രങ്ങളും സ്ഥിരീകരിച്ചു. പുതിയ തലവനായി അബു ഇബ്രാഹിം ഹാഷിമി ഖുറാഷിയെ തെരഞ്ഞെടുത്തതായും ഐഎസ് അറിയിച്ചിരുന്നു. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക. വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
അതേസമയം യു എസ് സൈന്യം താവളത്തിനു നേരെ വെടിയുതിർക്കുന്നതും തുരങ്കത്തിലൂടെ രക്ഷപ്പെടാനുള്ള ബാഗ്ദാദിയുടെ നീക്കവുമെല്ലാം യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു . ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു . റെയ്ഡിന് ശേഷം ബാഗ്ദാദി ഒളിച്ചുതാമസിച്ചിരുന്ന കെട്ടിടവും കോമ്പൗണ്ടും സൈന്യം തകർത്തെന്നും അവശേഷിക്കുന്നത് ഒരു വലിയ ഗർത്തം മാത്രമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് മേധാവി കെന്നത്ത് മക്കെൻസി വ്യക്തമാക്കിയിരുന്നു .
ബാഗ്ദാദിയോടൊപ്പം രണ്ട് കുട്ടികളും തുരങ്കത്തിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടതായി മക്കെൻസി പറഞ്ഞിരുന്നു.സിറിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ബാഗ്ദാദി ഒളിച്ചു താമസിച്ച കെട്ടിടത്തിലേക്ക് കടന്ന സൈന്യം നേരിയ ഏറ്റുമുട്ടലിലൂടെയാണ് ബാഗ്ദാദിയെ പരാജയപ്പെടുത്തിയത്. എന്നാൽ പരാജയം ഉറപ്പായതോടെ ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നു. എന്തായാലും ഭീകരവാദം എന്ന വലിയ ഇരുണ്ട അധ്യായം അടഞ്ഞില്ലെ എന്ന ചോദ്യം ബാക്കിയാവുന്നു .
https://www.facebook.com/Malayalivartha