ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍: അശ്ലീല വീഡിയോ കാണരുത്, വിവാഹം ലളിതമായിരിക്കണം; വിദേശ രാജ്യങ്ങളോടു വിധേയത്വം കാണിക്കുന്നവനെ അകത്താക്കും...

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി, തങ്ങളുടെ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം ഉടച്ചു വാര്‍ക്കുന്നതിനുള്ള സമൂലമായ പദ്ധതികളുമായി മുന്നിട്ടിറങ്ങി . ബെയ്ജിംഗില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ പൗരന്മാരുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിനായുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി പുറത്തിറക്കി. കഴിഞ്ഞ ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
മാന്യമായി വസ്ത്രം ധരിക്കണമെന്നും പോണ്‍ വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളോട് വിധേയത്വമുള്ളവര്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വില്‍ക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിശദീകരിക്കുന്നു.
ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാനനിര്‍ദ്ദേശം. പുതിയ കാലഘട്ടത്തില്‍ പൗരന്മാരുടെ ധാര്‍മികനിലവാരം പടുത്തുയര്‍ത്താനുള്ള മാര്‍ഗരേഖ എന്ന പേരിലാണ് ചൈനീസ് സര്‍ക്കാര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതു മാത്രമല്ല എങ്ങനെ ഇന്റര്‍നെറ്റ് ഉപയോഗിക്കണം, എങ്ങനെ കുട്ടികളെ വളര്‍ത്തണം, പൊതുഅവധിദിനങ്ങള്‍ എങ്ങനെ ആഘോഷിക്കണം, വിദേശയാത്രകള്‍ക്കിടയില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങളും ഇതില്‍ വിശദീകരിക്കുന്നു. ചൈനീസ് ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha