ഇമ്രാൻ വെറും കളിപ്പാവയെന്ന് പാക്കിസ്ഥാൻ ജനത; രാജി ആവശ്യം ശക്തമാകുന്നു; ആസാദി റാലിയുമായി പ്രതിപക്ഷം

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സര്‍ക്കാറിൻറെ രാജി ആവശ്യപ്പെട്ട് ഇസ്ലാമാബാദില് റാലി. പടുകൂറ്റന്‍ ആസാദി റാലിയായിരുന്നു സംഘടിപ്പിച്ചത്. മൗലാന ഫസലുര്‍ റഹ്മാെന്റ ജംഇയ്യത്ത് ഉലമായെ ഇസ്ലാമിെന്റ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ റാലി നടന്നത്. ഞായറാഴ്ച കറാച്ചിയില്‍ നിന്നുമായിരുന്നു റാലി തുടങ്ങിയത്. ബുധനാഴ്ച ലാഹോര്‍ പിന്നിട്ട്, വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ഇസ്ലാമാബാദിലെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റാലി നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ ജംഇയ്യത്ത് ഉലമായെ ഇസ്ലാം അധ്യക്ഷന്‍ മൗലാന ഫസലുര്‍ റഹ്മാന് ഇന്ന് അവതരിപ്പിച്ചേക്കും. രാവിലെ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി . അധികാരത്തില്‍ നിന്ന് ഒഴിയാനുള്ള സമയമായെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് വ്യക്തമായ സന്ദേശം നല്‍കാനാണ് മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴില്‍ അണിനിരന്നതെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറയുകയുണ്ടായി.
ഇമ്രാൻ ഖാന്‍ ഒരു പാവയാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടേയും അദ്ദേഹത്തെ തെരഞ്ഞെടുത്തവരുടേയും മുമ്ബില്‍ തല കുനിക്കാന്‍ രാജ്യം തയ്യാറല്ലെന്നും . അധികാരത്തിൻറെ കേന്ദ്രം സര്‍ക്കാറല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ട് ആസാദി മാർച്ച് നടത്തിയത്. ലാഹോർ ട്രെയിൻ അപകടത്തിൽ 74 പേർ കൊല്ലപ്പെടുകയുണ്ടായി.'ലാഹോർ ട്രെയിൻ ദുരന്തത്തെ തുടർന്ന് സമരം മാറ്റി വയ്ക്കുകയുണ്ടായി. 2018 ലെ പൊതുതെരഞ്ഞെടുപ്പിൽ "വഞ്ചന" നടത്തിയെന്നാരോപണത്തിന് പിന്നാലെയാണ് ഖാൻ രാജിവെക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സമ്പദ്‌വ്യവസ്ഥ ദുരുപയോഗം ചെയ്യൽ, കാര്യക്ഷമതയില്ലായ്മ, മോശം ഭരണം എന്നിവ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ആരോപണം ഉയരുന്നു. അപകടത്തെ തുടർന്ന് മാറ്റി വച്ച റാലി വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം ഇസ്ലാമാബാദിലെ റാലി ആരംഭിക്കുമെന്നും മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഇത് അഭിസംബോധന ചെയ്യുമെന്നും മുതിർന്ന ജെ.യു.ഐ-എഫ് നേതാവ് അക്രം ദുരാനി പറഞ്ഞു.
https://www.facebook.com/Malayalivartha