ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുത്ത് ചൈന

ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുത്ത് ചൈന. സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പാലങ്ങള്‍ അടച്ചുപൂട്ടുന്നത്. പ്രകൃതി ദുരന്തങ്ങളെ അടക്കം ചെറുക്കാന്‍ കെല്‍പ്പുള്ള പാലങ്ങളാണ് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുമ്പോഴും നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരത്തില്‍ ഒരു തീരൂമാനത്തിലേക്ക് ചൈനയെ ആലോചിക്കുവാന്‍ കാരണമായത്. ഇപ്പോള്‍ ഹെബി പ്രവശ്യയിലെ പാലങ്ങള്‍ മാത്രമാണ് അടച്ചുപൂട്ടുന്നതെങ്കിലും വൈകാതെ നിരോധനം രാജ്യം മുഴുവനും പ്രാബല്യത്തില്‍ വരാനാണ് സാധ്യത.
ഏകദേശം 2300 ചില്ലുപാലങ്ങളാണ് ചൈനയിലുള്ളത്. സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്കായി നിരവധി രസകരമായ അനുഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























