കൊടുംഭീകരന്റെ സഹോദരി പിടിയില്‍,ഐ.എസിന്റെ കൂട്ടയോട്ടം; കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായി

ഭീകരവാദത്തിന്റെ അവസാന വേരുമറുക്കും. പുതിയ നീക്കം തീവ്രവാദികളെ കാണാനില്ല. കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായി. വടക്കന്‍ സിറിയയിലെ അസാസിന്‍ എന്ന പ്രദേശത്ത് നിന്ന് തിങ്കളാഴ്ചയാണ് ഇവര്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
തുര്‍ക്കി സൈന്യം നടത്തിയ പരിശോധനയ്ക്കിടെയാണ് ബാഗ്ദാദിയുടെ സഹോദരി റാസ്മിയ അവാദ് പിടിയിലായത്. റാസ്മിയയോടൊപ്പം ഭര്‍ത്താവിനേയും മരുമകളേയും പിടികൂടിയതായി സേന അധികൃതര്‍ വ്യക്തമാക്കി. തുര്‍ക്കി സൈന്യം ഇവരെ ചോദ്യം ചെയ്യുകയാണെന്ന് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൂടാതെ ഇവരോടൊപ്പം അഞ്ചു കുഞ്ഞുങ്ങള്‍ ഉണ്ടായതായും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. റാസ്മിയയെ ചോദ്യം ചെയ്യുന്നതോടെ ഐഎസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. എന്നാല്‍ പിടിയിലായത് സഹോദരി തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha