സഞ്ചാരികളെ ഭയപ്പെടുത്തുക മാത്രമല്ല കൗതുകപ്പെടുത്തുകയും ചെയ്യും ഈ ഗ്ലാസ് പാലങ്ങൾ; എന്നാൽ അടച്ച് പൂട്ടാൻ ഒരുങ്ങി ചൈന ; കാരണം എന്തായെന്ന് അറിയാമോ ?

പ്രവാസ ലോകത്തിന് സന്തോഷവും മാനസിക ഉല്ലാസവും നൽകുന്ന ഒരു പ്രവർത്തിയാണ് യാത്ര. പ്രവാസി മലയാളികളായ പലരും സന്തോഷത്തിനായി വിനോദ യാത്ര നടത്താറുണ്ട്. എന്നാൽ ആ സഞ്ചാര പ്രിയർക്ക് ദുഃഖം വരുന്ന ഒരു നടപടിക്ക് ഒരുങ്ങുകയാണ് ചൈന. ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് ഒരു സാഹസികാനുഭവം തന്നെയായിരുന്നു ചൈനയിലെ ചില്ലുപാലങ്ങൾ. ചൈനീസ് പ്രവിശ്യയിൽ ഭയപ്പെടുത്തുകെ മാത്രമല്ല ഏറെ കൗതകപരവുമായ യാത്ര നൽകുന്ന ഗ്ലാസ് പാലങ്ങളിലൂടെ നടക്കുക രസകരമായ അനുഭവമാണ്. എന്നാൽ അവ അടച്ച് പൂട്ടാൻ ഒരുങ്ങുകയാണ് ചൈന .
സുരക്ഷാഭീഷണികൾ ഉയർത്തി കാട്ടിയാണ് സർക്കാർ പാലങ്ങൾ പൂട്ടിയിലടാൻ തീരുമാനിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2300 ചില്ലുപാലങ്ങൾ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കഴിവ് ഈ പാലങ്ങൾക്കുണ്ടെന്ന് നിർമാതാക്കൾ പറയുന്നു. അടയ്ക്കാൻ പോകുന്നവയിൽ പ്രശസ്ത പാലങ്ങൾ, നടപ്പാതകൾ, വ്യൂ ഡെക്കുകൾ എന്നിവയും ഉണ്ട്. ഈ വർഷം ആദ്യം, ഗ്വാങ്‌സി പ്രവിശ്യയിലെ ഒരു ഗ്ലാസ് സ്ലൈഡിൽ നിന്ന് വീണു ഒരു ടൂറിസ്റ്റ് മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഴ പെയ്ത് നനഞ്ഞ ഗ്ലാസിൽ തെന്നി താഴേക്ക് വീണാണ് ഇദ്ദേഹം മരിച്ചത്.
https://www.facebook.com/Malayalivartha