അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലെ 28 കോടിയുടെ അവകാശികള്‍ ഇവരാണ്...!

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനക്കാരന്‍ ഒരാളല്ല, ഒരു സംഘമാണ്. ചെങ്ങന്നൂര്‍ സ്വദേശി ശ്രീനു ശ്രീധരന്‍ നായരും കൂടെ 21 സുഹൃത്തുക്കളും. 28 കോടിയോളം രൂപയാണ് സമ്മാനത്തുക. വാര്‍ത്തയറിഞ്ഞ് എല്ലാവരുടെയും കിളി പോയ അവസ്ഥയിലാണെന്ന് പറയുന്ന ശ്രീനു, ഇത് എല്ലാവരുടെയും ഭാഗ്യമായി കരുതുന്നുവെന്നും ദൈവത്തിന് നന്ദിയെന്നും പറയുന്നു.
ദുബായിലെ ജബല്‍അലി കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയില്‍ ടെക്‌നിക്കല്‍ ജീവനക്കാരാണ് ശ്രീനുവും സംഘവും. സണ്ണി സ്റ്റാന്‍ലി, ഷിനോജ്, അഭിജിത് (കണ്ണൂര്‍), സബിന്‍ (കോട്ടയം), ശ്രീനു, അനന്ദു (ആലപ്പുഴ), ഗിരീഷ്, സുജിത് (കാസര്‍കോട്), നിധിന്‍, സുമിന്‍, ശ്രീഹരി (തൃശൂര്‍), ഷിജു രമേഷ്, മാത്യു ജോസഫ്, (പത്തനംതിട്ട), ശ്രീജിത് (കോന്നി), എബിന്‍ (ഹരിപ്പാട്), പ്രിന്‍സ്, വിഷ്ണു, (തിരുവനന്തപുരം), അഖില്‍ (എറണാകുളം), ജിനേഷ് (കോഴിക്കോട്), രമണ (ആന്ധ്രപ്രദേശ്), ഖലീല്‍ (തമിഴ്‌നാട്) തുടങ്ങിയവര്‍ 22.72 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്.
സമ്മാനത്തുക തുല്യമായി വീതിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു കോടി 31 ലക്ഷംരൂപയ്ക്കടുത്ത് ലഭിക്കും. മുടങ്ങിക്കിടക്കുന്ന വീടുപണി പൂര്‍ത്തിയാക്കണമെന്നും ബാങ്കിലെ വായ്പ അടച്ച് തീര്‍ക്കണമെന്നുമാണ് ശ്രീനുവിന്റെ ആഗ്രഹം. നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരായവരില്‍ പകുതി പേരും മലയാളികളാണ്.
https://www.facebook.com/Malayalivartha