ഹൈജാക്ക് അലാറം പെലറ്റ് അബദ്ധത്തില്‍ അമര്‍ത്തി.... അലാറം കേട്ടയുടന്‍ സുരക്ഷാ നടപടിയുമായി ഡച്ച് പൊലീസ് രംഗത്തെത്തി

പെലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് അലാറം അമര്‍ത്തിയതിനെ തുടര്‍ന്ന് നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ഡച്ച് പൊലീസിന്റെ സുരക്ഷാ ഓപ്പറേഷന്‍. സ്പാനിഷ് എയര്‍ലൈനായ എയര്‍ യുറോപ്പയുടെ പൈലറ്റാണ് അബദ്ധത്തില്‍ ഹൈജാക്ക് അലാറം അമര്‍ത്തിയത്. അലാറം കേട്ടയുടന്‍ സുരക്ഷാ നടപടിയുമായി ഡച്ച് പൊലീസ് രംഗത്തെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
ആംസ്റ്റര്‍ഡാമില്‍ നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. അബദ്ധത്തിലാണ് ഹൈജാക്ക് അലാറം അമര്‍ത്തിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ യുറോപ്പ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായി അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha