കമ്പനി ഉടമകള്‍ ജീവനക്കാരുടെ കാല്‍ കഴുകി, ജോലി ചെയ്യുന്നതിലെ ആത്മാര്‍ഥതയ്ക്ക് നല്‍കിയ അംഗീകാരം!

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്, ഏല്‍പ്പിച്ചിരിക്കുന്ന ടാര്‍ഗറ്റ് വിജയകരമായി പൂര്‍ത്തിയാകാത്ത ജീവനക്കാരെ കമ്പനിയുടമകള്‍ ക്രൂരമായി ശിക്ഷിക്കുന്ന സംഭവങ്ങള്‍.
ഇപ്പോഴിതാ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാല്‍ കമ്പനിയുടമകള്‍ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്.
ചൈനയിലെ ഷാന്‍ഡോംഗ് പ്രവശ്യയിലുള്ള ജിനനില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. നിരനിരയായി ഇരിക്കുന്ന എട്ട് ജീവനക്കാരുടെ കാല്‍ പാദങ്ങള്‍ രണ്ട് പേര്‍ വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്.
സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ജീവനക്കാര്‍ കഠിനമായി പരിശ്രമിക്കുന്നതിനുള്ള നന്ദിയാണ് ഈ പ്രവര്‍ത്തിയിലൂടെ സ്ഥാപന ഉടമകള്‍ അറിയിച്ചത്. ജീവനക്കാരുടെ കാല്‍ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























