ഇത് ഇന്ത്യക്കാരുടെ വികാരം; ഇമ്രാന്‍ഖാനോട് നന്ദിയറിയിച്ച് നരേന്ദ്രമോദി

ഇന്ത്യയുടെ വികാരം മാനിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് നന്ദിയറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ത്താര്‍പൂര്‍ ഇടനാഴി ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഗുരു ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരസന്ദര്‍ശനം ഇനി വേഗത്തിലാകും. കര്‍ത്താര്‍പുര്‍ ഇടനാഴിയിലെ സംയോജിത ചെക്ക്പോസ്റ്റ് ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സേവനം നല്‍കുമെന്നും മോദി കൂട്ടിച്ചേർത്തു. കര്‍ത്താര്‍പൂര്‍ ഇടനാഴിയിലേക്കുള്ള പ്രവേശനം സാധ്യമാക്കാന്‍ ശ്രമിച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിനെയും മോദി അഭിനന്ദിക്കുകയുണ്ടായി. സിഖ് മതവിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. അതേ സമയം നീല നിറത്തിലുള്ള തലപ്പാവണിഞ്ഞെത്തിയ മന്‍മോഹന്‍ സിംഗും നരേന്ദ്രമോദിയും പരസ്പരം കൈകള്‍ കോര്‍ത്ത് നില്‍കുന്ന ചിത്രം ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha