Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

മറ്റു വഴിയില്ലായിരുന്നു, പക്ഷേ ബ്രിട്ടിഷുകാര്‍ക്കറിയാവുന്ന ഹാരിയായി തുടരുമെന്ന് പടിയിറക്ക പ്രഖ്യാപനത്തെ കുറിച്ച് ഹാരി രാജകുമാരന്‍

21 JANUARY 2020 10:23 AM IST
മലയാളി വാര്‍ത്ത

ഹാരി രാജകുമാരന്‍ പിന്തുണയ്ക്കുന്ന ഒരു സന്നദ്ധസംഘടനയുടെ ധനസമാഹരണാര്‍ഥം നടത്തിയ അത്താഴത്തിനിടെ, കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ ഉപേക്ഷിക്കുന്ന തീരുമാനം 'വലിയ ദുഃഖത്തോടെയാണ്' കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി. 'വര്‍ഷങ്ങള്‍ നീണ്ട വെല്ലുവിളികള്‍ക്ക്' അപ്പുറം തനിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രാജകീയ പദവികളില്‍ നിന്ന് പിന്നോട്ടു പോകുകയല്ലാതെ 'മറ്റു മാര്‍ഗമില്ലായിരുന്നെന്ന്' ഹാരി രാജകുമാരന്‍ പറഞ്ഞു. 'ലഘുവായ തീരുമാനമായിരുന്നില്ല അതെന്ന്' താനും ഭാര്യയും ബക്കിങ്ങാം കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ വിടാനുള്ള തീരുമാനം സൂചിപ്പിച്ച് ഹാരി പറ?ഞ്ഞു.

നമ്മള്‍ നടന്നകലുകയല്ലെന്നത് ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ നിന്ന് അകലാന്‍ ഞങ്ങള്‍ക്ക് ആകില്ല.' - ഹാരി വിശദീകരിച്ചു. ബ്രിട്ടിഷുകാര്‍ക്കറിയാവുന്ന ഹാരിയായി തുടരുമെന്നും അതേസമയം തനിക്ക് 'വ്യക്തമായ വീക്ഷണം' ഉണ്ടാകുമെന്നും ഹാരി വ്യക്തമാക്കി.  സന്തോഷവാനായല്ല ഹാരി ഈ പ്രസ്താവന നടത്തിയതെന്നാണ് പൊതുവിലയിരുത്തല്‍. മേഗന്റെ തെറ്റായി, തന്റെ തീരുമാനം വിലയിരുത്താന്‍ ഹാരി തയ്യാറല്ലെന്നാണ് പ്രസ്താവന ഉറപ്പിക്കുന്നത്. താന്‍ തന്നെയാണ് ഈ തീരുമാനമെടുത്തതെന്ന് ഉറപ്പിച്ചുപറയാനും ഹാരി എഴുതിത്തയാറാക്കിയ പ്രസ്താവനയില്‍ ഓര്‍മിച്ചു.

ബ്രിട്ടിഷ് രാജകുടുംബത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയെന്നതല്ലാതെ മറ്റു നിര്‍വാഹമില്ലെന്നത് സൂചിപ്പിച്ച പ്രസ്താവനയില്‍ മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലുകള്‍ക്കെതിരെയും കുറ്റപ്പെടുത്തലുണ്ടായി.

ഹാരി രാജകുമാരനും ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കന്‍ നടി ഭാര്യ മേഗന്‍ മാര്‍ക്കിളിനും കുഞ്ഞ് പിറന്നത് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ ഡാനി ബേക്കറാണ ട്വീറ്ററില്‍ ആഘോഷിച്ചത് ഇപ്രകാരം ആയിരുന്നു, വസ്ത്രങ്ങളണിഞ്ഞ ആള്‍ക്കുരങ്ങിന്റെ കയ്യുംപിടിച്ച് ഒരു സ്ത്രീയും പുരുഷനും നടന്നുപോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം.'രാജകുടുംബത്തിലെ നവജാതശിശു ആശുപത്രി വിടുന്നു' എന്ന ശീര്‍ഷകവും. ഫലിതം അതിരു കടന്നതോടെ ബിബിസി ഡാനി ബേക്കറിന്റെ ചെവിക്കു പിടിച്ചു. ട്വീറ്റ് പിന്‍വലിച്ച് ബേക്കര്‍ മാപ്പു പറഞ്ഞു.

അമേരിക്കക്കാരിയും വിവാഹമോചിതയും ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമായ മേഗന്‍ ബ്രിട്ടിഷ് സിംഹാസനത്തില്‍ വാഴുന്നത് മനസുകൊണ്ട് പോലും ആഗ്രഹിക്കാത്ത ലക്ഷക്കണക്കിനു പേരില്‍ ഒരാള്‍ മാത്രമായിരുന്നു ഡാനി ബേക്കര്‍.

കറുത്തവര്‍ഗക്കാരിയുടെ മകള്‍ രാജകുടുംബത്തിലെത്തിയാല്‍ കാര്യങ്ങള്‍ കറുത്തവര്‍ഗക്കാരനായ രാജാവില്‍വരെ ചെന്നെത്തുമെന്ന് ട്വീറ്റ് ചെയ്തത് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകെഐപി) നേതാവ് ഹെന്റി ബോള്‍ട്ടന്റെ കാമുകി ജോ മാര്‍നിയാണ്. എട്ടുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് അമേരിക്കക്കാരിയും വിവാഹമോചിതയുമായ വാല്ലിസ് സിംസണ്‍ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ പതിനൊന്നു മാസം മാത്രം ഇരുന്ന സിംഹാസനം വിട്ടുകൊടുത്ത എഡ്വേഡ് എട്ടാമന്‍ രാജാവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഹാരി.

'മെഗ്സിറ്റ്' എന്ന് രാജ്യാന്തരമാധ്യമങ്ങള്‍ പേരിട്ട വിളിക്കുന്ന രാജകുടുംബത്തിലെ ഭിന്നതയ്ക്കു കാരണക്കാരി മേഗന്‍ മാത്രമാണെന്നായിരുന്നു ബ്രിട്ടിഷ് ടാബ്ലോയിഡുകളുടെ കണ്ടെത്തല്‍.

യുഎസ് ടിവി പരമ്പരകളില്‍ അഭിനയിച്ചു പേരെടുത്ത നടി കൂടിയായ മേഗന്റെ ആഫ്രിക്കന്‍ വംശീയ വേരുകള്‍ പരാമര്‍ശിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളിലുള്ള അസ്വസ്ഥതയും സഹോദരന്‍ വില്യമുമായി ഹാരിയുടെ ബന്ധം മോശമായതും എല്ലാമാണ് രാജകീയ ചുമതലകള്‍ ഒഴിയാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും തീരുമാനത്തിനു പിന്നിലെന്നു പത്രങ്ങള്‍ കഥയെഴുതി.

കെയ്റ്റ് മിഡില്‍ടണ്‍ ബ്രിട്ടിഷ് മാധ്യമങ്ങളുടെ പൊന്നോമനയായിരുന്നെങ്കില്‍ മേഗന്‍ മാര്‍ക്കിള്‍ എന്നും കരടായിരുന്നു. സ്വന്തം പാടശേഖരത്തില്‍ പണിയെടുത്തിരുന്ന നീഗ്രോ അടിമകളുടെ പിന്‍മുറക്കാരി. 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ'ത്തിന്റെ സിംഹാസനത്തില്‍ വാഴാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു യാഥാസ്ഥിതികരും അവരെ പ്രതിനിധാനം ചെയ്യുന്ന പത്രങ്ങളും ഹാരി രാജകുമാരന്റെ വിവാഹവേളയില്‍ അച്ചുനിരത്തിയത്.

വംശീയതയിലും വ്യക്തിജീവിതത്തിലും ഊന്നിയുള്ളതായിരുന്നു മേഗനു നേരേ വരുന്ന ആക്രമണങ്ങള്‍ പലതും. ബ്രിട്ടിഷ് രാജകുടുംബത്തില്‍ എത്തിയതു മുതല്‍ അനുഭവിച്ച വേര്‍തിരിവുകളും മാനസിക വ്യഥകളും 2019-ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ആഫ്രിക്കന്‍ ജേര്‍ണിയില്‍ മേഗന്‍ തുറന്നു പറയുകയും ചെയ്തു. രാജ്യാന്തര മാധ്യമമായ ദ് ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ കെയ്റ്റ് മിഡില്‍ടണിനെക്കാളും മാധ്യമവിമര്‍ശനം ഏറ്റുവാങ്ങിയത് മേഗനായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. 2018 മുതല്‍ 14 ദിനപത്രങ്ങളിലായി വന്ന 843 ലേഖനങ്ങളില്‍ 43 ശതമാനവും മേഗനെതിരായിട്ടുള്ളതായിരുന്നു. മേഗനു കൊട്ടാരത്തില്‍ ആഗ്രഹിച്ചതു പോലെയുള്ള പിന്തുണ ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും ഹാരി, ചേട്ടന്‍ വില്യം, ഇരുവരുടെയും ഭാര്യമാര്‍ ഇവര്‍ പരസ്പരം മിണ്ടാറില്ലെന്നും പത്രങ്ങള്‍ എഴുതി.

തന്റെ അമ്മ ഡയാന രാജകുമാരി നേരിട്ടതു പോലെയുള്ള അപവാദ പ്രചാരണങ്ങളാണു മേഗനെതിരെയുണ്ടാകുന്നതെന്നും ഹാരി പലതവണ വ്യക്തമാക്കിയിരുന്നു. മേഗന്‍ ഗര്‍ഭിണിയായിരുന്നപ്പോഴും മകന്‍ ആര്‍ച്ചി പിറന്ന ശേഷവും മാധ്യമങ്ങള്‍ ദാക്ഷണ്യമില്ലാതെയാണ് വ്യാജവാര്‍ത്തകള്‍ പരത്തിയതെന്നും ഹാരി പറയുന്നു. അകന്നു കഴിയുന്ന പിതാവിനു മേഗന്‍ എഴുതിയ കത്ത് ഒരു ബ്രിട്ടിഷ് ടാബ്ലോയ്ഡ് പ്രസിദ്ധീകരിച്ചതാണു ഹാരിയെ ചൊടിപ്പിച്ചത്.

കൊട്ടാരം വിടാനുള്ള തീരുമാനത്തിനു പിന്നാലെ അകന്നു കഴിയുന്ന മേഗന്റെ പിതാവിന് മേഗന്‍ അയച്ച കത്തുകള്‍ സണ്‍ഡേ മെയില്‍ പത്രം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. എല്ലാം പണത്തിനു വേണ്ടിയാണെന്നും എല്ലാ പെണ്‍കുട്ടികളും രാജകുമാരിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ആ പദവി ലഭിച്ചിട്ടും വലിച്ചെറിയുകയാണ് മേഗനെന്ന് പിതാവ് തോമസ് മാര്‍ക്കിള്‍ രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സ്ഥിതിഗതികള്‍ വഷളാക്കുകയും ചെയ്തു.

വിവാഹത്തോടെ രാജകുടുംബത്തിന്റെ ഭാഗമായതാണ് മേഗന്‍. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് രാജകുടുംബത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു, തരംതാഴ്ത്തി, രാജകുടുംബ സങ്കല്‍പത്തെ തന്നെ തകര്‍ത്തു കളഞ്ഞുവന്നും തോമസ് കുറ്റപ്പെടുത്തി. തികച്ചും സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മേഗന്‍ ബ്രിട്ടീഷ് കൊട്ടാരത്തിലെത്തിയതു മുതല്‍ സുഖസൗകര്യങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കുമായി വന്‍തുകയാണ് ചെലവഴിച്ചിരുന്നത്. ഇതിന്റെ പേരിലുണ്ടായ പേരുദോഷം സ്ഥാനത്യാഗത്തിലൂടെ കഴുകി കളയാനുള്ള നീക്കമാണ് നടക്കുന്നതെന്നു തോമസ് മാര്‍ക്കിളിന്റെ ആദ്യ വിവാഹത്തിലെ മകള്‍ സാമന്തയുടെ പ്രസ്താവന വന്‍ പ്രാധാന്യത്തോടെ രാജ്യാന്തര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള മേഗന്റെ ശ്രമങ്ങളാണ് രാജകീയ ചുമതലകള്‍ ഒഴിയാനുള്ള തീരുമാനത്തില്‍ കലാശിച്ചതെന്നും മാധ്യമങ്ങള്‍ വിധിയെഴുതുന്നു.

ഇരുവരും വിവാഹിതരായത് 2016 ലാണ്. ഇവര്‍ക്കു കുഞ്ഞു പിറന്നതോടെ പൂര്‍ണ മനസ്സോടെ രാജ്യം സ്വീകരിക്കുമെന്നു വിചാരിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നും തനിക്കുണ്ടായ വംശീയ വേര്‍തിരിവും കുഞ്ഞും അനുഭവിക്കുന്നതില്‍ മേഗന്‍ അസ്വസ്ഥയായിരുന്നുവെന്നും മാധ്യമങ്ങള്‍ പറഞ്ഞുവയ്ക്കുന്നു. ഹാരിയും മേഗനും ഇനി രാജപദവികള്‍ വഹിക്കുന്നതല്ലെന്നും പൊതുഖജനാവില്‍ നിന്ന് ഇരുവരും ഉപയോഗിച്ച തുക തിരികെ അടയ്ക്കുമെന്നും ബക്കിങ്ഹാം പാലസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജപജവികളൊഴിഞ്ഞ് കാനഡയിലേക്ക് കുടിയേറുകയാണെന്ന് ഹാരിയും മേഗനും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

രാജകുടുംബാംഗങ്ങള്‍ ശമ്പളമുള്ള ജോലി ചെയ്യാന്‍ പാടില്ല എന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമം. രാജ്ഞി അനുവദിക്കുന്ന ഗ്രാന്റ് മാത്രമാണ് ആശ്രയം. എന്നാല്‍ പദവികള്‍ ഉപേക്ഷിക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യവും മെച്ചപ്പെട്ട സ്വകാര്യ ജീവിതവും തങ്ങള്‍ക്കു ലഭിക്കുമെന്നും ഇരുവരും കരുതുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാരിയെ വിവാഹം ചെയ്യുന്നതില്‍നിന്ന് ബ്രിട്ടിഷ് സുഹൃത്തുക്കള്‍ തന്നെ വിലക്കിയിരുന്നതായി മേഗന്‍ തുറന്നു പറഞ്ഞിരുന്നു. ഹാരിയെ വിവാഹം ചെയ്താല്‍ ബ്രിട്ടിഷ് ടാബ്ലോയിഡുകള്‍ ജീവിതം തകര്‍ക്കുമെന്ന സുഹൃത്തുക്കളുടെ ഉപദേശം മേഗന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയായെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (22 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (25 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (34 minutes ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (1 hour ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (2 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (3 hours ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (3 hours ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (3 hours ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends