വുഹാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് രോഗമില്ല; അന്തിമ പരിശോധനാ ഫലം പുറത്ത്

വുഹാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് രോഗമില്ലെന്ന് അന്തിമ പരിശോധനാ ഫലം പുറത്ത് വന്നു . ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കുകയും ചെയ്യും . കഴിഞ്ഞ ദിവസം ദില്ലി ചാവ്ലയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു.
അമ്പതിലേറെ മലയാളികളായിരുന്നു ഇരു ക്യാമ്പിലുമുള്ളത്. രോഗമില്ലെന്ന് കണ്ടെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തുകയും ചെയ്യും . ഈ മാസം ഒന്ന്, രണ്ട് തീയതികളിലായിരുന്നു രണ്ടു വിമാനങ്ങളിലായി അറുനൂറിയമ്പതിലേറെ ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചത്. കൊറോണ ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,868 ആയി. എന്നാൽ കൊറോണ സാർസ് പോലെയോ മെർസ് പോലെയോ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha
























