സൗദി അറേബ്യ പൂര്‍ണമായും കൊറോണ വിമുക്തം; പ്രസ്താവനയുമായി ആരോഗ്യ വകുപ്പ്
സൗദി അറേബ്യ പൂര്‍ണമായും കൊറോണ വൈറസ് വിമുക്തം. ഇത് സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്ത് വിട്ടു . ലോകം എങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ ഈ സാഹചര്യത്തില്‍ ഇതുവരെ രാജ്യത്ത് ഒരാള്‍ക്ക് പോലും കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും കണക്കുകള്‍ ഉള്‍പ്പെടെയാണ് സൗദി അധികൃതരുടെ അറിയിപ്പ് വന്നിരിക്കുന്നത് .
https://www.facebook.com/Malayalivartha