വിമാനത്തിന്റെ എമെർജൻസി വാതിലിലൂടെ അതിക്രമിച്ച് ഓടി യുവാവ്; പരിഭ്രാന്തരായി യാത്രക്കാർ,പിന്നെ സംഭവിച്ചത്...

ലാൻഡ് ചെയ്ത വിമാനത്തിന്റെ ഡോർ തുറന്ന് എമർജെൻസി സ്ലൈഡ് വഴി പുറത്തിറങ്ങി യാത്രക്കാരൻ മറ്റുള്ള യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. അമേരിക്കയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഡെൻവറിൽ നിന്ന് വാഷിങ്ടണിലേക്ക് പറന്ന ഫ്രണ്ട്‌ലൈനർ എയർലൈൻസ് വിമാനത്തിന്റെ വാതിലാണ് യാത്രക്കാരൻ ഏവരെയും പരിഭ്രാന്തിയിലാക്കിക്കൊണ്ട് തുറന്നത്.
വിമാനം ഡെൻവറിൽ നിന്ന് പറന്നെത്തി ലാൻഡ് ചെയ്ത് ഗെയിറ്റിൽ വാതിൽ തുറക്കാനായി കാത്തിക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അതിക്രമം നടന്നത്. ലാൻഡ് ചെയ്തയുടൻ വിമാനം തുറക്കുന്നത് വരെ ക്ഷമിക്കാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരൻ തനിയെ വാതിൽ തുറക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ തുറന്നു വന്ന എമർജെൻസി സ്ലൈഡർ വഴി താഴേക്ക് ഊർന്നിറങ്ങുകയുമായിരുന്നു.
അതേസമയം വിമാനം വാഷിങ്ടണിലേക്ക് താഴ്ന്നുതുടങ്ങിയപ്പോൾ തന്നെ യാത്രക്കാരൻ അസ്വസ്ഥനായി വാതില്‍ തുറക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. എയർപോർട്ടിൽ നിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ് മെട്രോപൊളിറ്റൺ വാഷിങ്ടൺ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha