ഈ മുന്നറിയിപ്പ് അവഗണിക്കരുത്; സൂക്ഷിക്കുക.സാനിറ്റൈസറും,കൈയ്യുറകളും പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് അപകടകരം, മുന്നറിയിപ്പുമായി പോലീസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രാഥമിക മാർഗം എന്നത് ഹാൻഡ് സാനിറ്റൈസർ, മാസ്ക് പിന്നെ ഹാൻഡ് വാഷ് ഒപ്പം കയ്യുറ എന്നിവ തന്നെയാണ്. ഇക്കാലയളവിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇവയുടെ എല്ലാം വില കുത്തനെ ഉയർന്നത്. ഒപ്പം ക്ഷാമവും പറഞ്ഞറിയിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെയും രോഗത്തെ പ്രതിരോധിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കൊപ്പം പല സംഘടനകളും ഇവ നിർമിക്കുകയാണ്.
കൊറോണ പോലുള്ള ഒട്ടുമിക്ക വൈറസിനെ തുരത്തുന്നതിൽ മുഖ്യപങ്ക് സാനിറ്റൈസറുകൾ വഹിക്കുന്നുണ്ട്. എന്നാൽ എന്തിനെയും പോലെ തന്നെ സാനിറ്റൈസറും ഏറെ ജാഗ്രതയോടെ വേണം ഉപയോഗിക്കാൻ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവുംകൂടുതൽ പ്രചരിക്കുന്ന മുന്നറിയിപ്പ് പ്രകാരം കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാനിറ്റൈസർ, കൈയുറ എന്നിവ അഗ്നിപടരാൻ സാധ്യതയുള്ള പദാർഥങ്ങളായതിനാൽ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നാണ് .
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്തിടെയായി കുടുംബങ്ങൾ വീട്ടിലിരിക്കുമ്പോഴും സാനിറ്റൈസറും കൈയുറകളും ധാരാളമായി തന്നെ ഉപയോഗിക്കുന്നുണ്ട്. 60%-90% വരെ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളാണ് ഇന്ന് വിപണിയിൽ ലഭ്യമായവയിലേറെയും. പാചകം ചെയ്യുമ്പോഴും മറ്റും ഇവ ഒഴിവാക്കണമെന്നും സോപ്പു ഉപയോഗിച്ച് കൈകഴുകി മാത്രമേ അടുക്കളയിൽ പ്രവേശിക്കാവൂ എന്നും അബുദാബി പൊലീസ് എമർജൻസി ആൻഡ് പബ്ലിക് സേഫ്റ്റി ഡയറക്ടറേറ്റിലെ ഹാൻഡ് ലിങ് ഹസാർഡസ് മെറ്റീരിയൽസ് തലവൻ ക്യാപ്റ്റൻ അലി ഹസൻ അൽ മിദ് ഫായി നിർദേശിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സാനിറ്റൈസറും മറ്റും ചൂടുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകി. ക്ലാസ് –1 ഇൻഫ്ലെയിമബിൾ ലിക്വിഡ് ആയിട്ടാണ് ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളെ കണക്കാക്കുന്നത് തന്നെ. ഒപ്പം കുട്ടികൾക്ക് കൈവശപ്പെടുത്താൻ സാധിക്കുന്ന വിധം ഇവ വീടുകളിൽ സൂക്ഷിക്കരുത്. സാനിറ്റൈസറുകൾ സുരക്ഷയ്ക്ക് ഗുണകരമാകുന്നതാണെങ്കിലും അവയുടെ ദുരുപയോഗം അപകടകരമാണെന്നും അൽ മിദ് ഫായി വ്യക്തമാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലായി സാനിറ്റൈസർ കൈകളിൽ തേച്ച ശേഷം പാചകം ചെയ്ത യുവതിയുടെ കൈകൾക്ക് പൊള്ളലേറ്റതായി പറയുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് കർശന നിർദ്ദേശവുമായി പോലീസ് രംഗത്തേക്ക് എത്തിയത്.
https://www.facebook.com/Malayalivartha