ഇറ്റലി പൂർണ്ണമായി തകരുകയാണോ...ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ...കോവിഡിന് ശേഷം ഇനി രചിക്കേണ്ടത് ഒരു പുതുചരിത്രം ആയിരിക്കും...അത്രമേൽ ഭീകരമാം വിധം കൊവിഡ് 19 ഇറ്റലിയെ വിഴുങ്ങിയിരിക്കുന്നു

ഇറ്റലി എന്ന യൂറോപ്യൻ രാജ്യം ഒരു പുതു ചരിത്രം രചിക്കും ,മാസങ്ങൾക്കു ശേഷമാകും അതുണ്ടാകുക ,ഒരു പക്ഷെ റെനൈസ്സൻസ് എന്ന ആ ചരിത്ര കാലഘട്ടത്തിനു ശേഷം ഇറ്റലി ഒരു പുതു ചരിത്രം രചിക്കുക ഇതിലൂടെ തന്നെയാകും.
ഇറ്റലിയുടെ ചരിത്രത്തെ രണ്ടായി വിഭജിക്കാനാകും വരും കാല ചരിത്രകാരന്മാർ ശ്രമിക്കുന്നത്. കോവിഡിന് മുൻപും കോവിഡിന് ശേഷവും. ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തതിനു പിന്നാലെ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തിയിരുന്നു . പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് തിരികൊളുത്തി എന്ന് മാത്രമല്ല ഏറെ വിമർശങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു . കോവിഡ് 19 പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലും സിംഗെരത്തിയെത്തി.അന്ന് വളരെ സാഹസികമായി ഒരു സംഘം വിദ്യാർഥികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷം സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം പറയുകയും ചെയ്തു .ആരും ഇറ്റലിയെക്കുറിച്ച് ഓർത്തു ഭയപ്പെടേണ്ടതില്ല. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ അതിശക്തമാണ്. നമ്മൾ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതില്ല, മാത്രമല്ല . മദ്യവും ഒരു കപ്പ് കാപ്പിയും പീറ്റ്സയും ആവശ്യമുള്ളപ്പോൾ അനാവശ്യമായ ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കേണ്ടതും ഇല്ല.
അന്ന് തന്നെ മിലാൻ മേയർ ബെപ്പെ സാല സമൂഹമാധ്യമങ്ങളിൽ ‘മിലാൻ ഡെസ് നോട്ട് സ്റ്റോപ്പ്’ എന്ന ശീർഷകത്തിൽ ഒരു വിഡിയോ പങ്കുവച്ചു. ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പാർക്കിലൂടെ നടക്കുന്നതും ട്രെയിൻ കാത്തുനിൽക്കുന്നതും തുടങ്ങിയുള്ള ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം മാർച്ച് 5 ന് നിക്കോള സിംഗെരത്തിയുടെ ട്വീറ്റ് വന്നു .അക്ഷരാത്ഥത്തിൽ സ്വയം പരാജയം സമ്മതിച്ചതാണോ അതോ യാഥാർത്യം
ഉൾക്കൊണ്ടതാണോ ,എന്താണെങ്കിലും ഇറ്റലിയുടെ സമാനതകൾ ഇല്ലാത്ത പരാജയം തുടങ്ങി എന്ന തരത്തിലായിരുന്നു ആ വെളിപ്പെടുത്തൽ ‘ഞാനും കൊറോണ വൈറസ് ബാധിതനായിരിക്കുന്നു. ക്വാറന്റീനിലാണെന്നു എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. വീട്ടിലിരുന്നു തന്നെ ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ തുടര.ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് 19 ടെസ്റ്റുകൾക്ക് വിധേയരാകണം. നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുക തന്നെ ചെയ്യും’– നിക്കോള സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിംഗെരത്തിയുടെ ട്വീറ്റ് ജനങ്ങൾ വായിക്കുമ്പോൾ കോവിഡ് 19 മരണങ്ങൾ 200 കടന്നിരുന്നു. നിരുത്തരവാദിത്വത്തിന്റെ രൂപമായി ഇറ്റാലിയൻ ജനത അയാളെ കണ്ടിരിക്കണം. ഞാൻ വീട്ടിൽ തന്നെയായിരിക്കും എന്ന മുദ്രവാക്യം ഉയർത്തി കൊറോണ വൈറസ് ബാധയെ നേരിടുന്ന ഇറ്റലിയുടെ മാസങ്ങൾക്കു മുൻപുള്ള ചിത്രം ഇങ്ങനെയൊന്നും ആയിരുന്നില്ല. നൂറുകണക്കിനു ആളുകൾ മരിച്ചു വീഴുമ്പോഴും ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കാൻ ഇറ്റാലിയൻ ജനത തയാറായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച മാത്രം 793 പേരാണ് ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. ആകെ മരണം 4,825 ആയി ശനിയാഴ്ച ഉയർന്നതോടെയാണ് ടെലിവിഷനിലൂടെ അത്യാവശ്യമില്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാൻ ഇറ്റാലിയൻ പ്രസിഡന്റ് ജ്യുസപ്പേ കോണ്ടേ നിർദേശം നൽകിയത്. നൗവിൽ ഇപ്പോൾ ഇതാ മരണം ആറായിരം കടന്നു എന്ന വാർത്ത പുറത്തു വരുമ്പോൾ ഭയവും മരവിപ്പും ഒരുപോലെ പടരുന്നു .ഷേക്‌സ് പിയറിനെ ഓർക്കുന്നവർ ഏറ്റവും കൂടുതർ ഓർക്കാൻ സാധ്യതയുള്ള അദ്ദേഹത്തിന്റെ ഏറ്റവും മഹനീയം എന്നും വിശേഷിപ്പിക്കുവാൻ ഇടയുള്ള " ദി ടെംപെസ്റ്റ്" എന്ന നാടകത്തിലെ നായകനായ
പ്രോസ്പെറോ ചക്രവർത്തിയുടെ നാടായ മിലാനും അദ്ദേഹത്തിന്റെ മരുമകൻ ഫെര്ടിനാനിന്റെ നാടായ നേപ്പിൾസും ഇപ്പോൾ വിജനമായ അനുഭവപ്പെടുന്നു .ലോകം ഇതിനൊരു മാറ്റം കൊണ്ടുവരും എന്ന് തന്നെയാണ് ആകെയുള്ള പ്രതീക്ഷ.
https://www.facebook.com/Malayalivartha