റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പ്! യൂറോപ്പില്‍ കൊറോണ കനത്ത നാശം വിതയ്ക്കുമ്പോൾ കാര്യമായ പ്രതിസന്ധിയില്ലാതെ ആശ്വസിച്ചിരിക്കുന്ന റഷ്യയെ പ്രകൃതി ദുരന്തം തേടിയെത്തുന്നു; മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ

യൂറോപ്പില്‍ കൊറോണ കനത്ത നാശം വിതയ്ക്കുമ്പോൾ കാര്യമായ പ്രതിസന്ധിയില്ലാതെ ആശ്വസിച്ചിരിക്കുന്ന റഷ്യയെ പ്രകൃതി ദുരന്തം തേടിയെത്തുന്നു. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭുകമ്ബം ഉണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പ്.
300 മീറ്റര്‍ ഉയരത്തില്‍ കുറയാത്ത സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്നും ഹവായി, ജപ്പാന്‍, റഷ്യ, പസഫിക് ദ്വീപ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു.
എന്നാല്‍ സുനാമി സാധ്യത ജപ്പാന്‍ മെട്രോളജിക്കല്‍ അസോസിയേഷന്‍ തള്ളിയിട്ടുണ്ട്. വലിയ തിരമാലകള്‍ ഉണ്ടാകുമെങ്കിലും സുനാമി സാധ്യത ഇല്ലെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും റഷ്യ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച റഷ്യയ്ക്ക് സമീപം കിഴക്കന്‍ കുരില്‍ ദ്വീപുകളിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്.
ഇതേ തുടര്‍ന്നാണ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ഉണ്ടായത്. ജപ്പാന് വടക്കു മാറി കുരില്‍ ശൃംഖലയില്‍ പെടുന്ന സെവേറോയില്‍ നിന്നും 219 കിലോമീറ്റര്‍ മാറി 56 കി.മീ. ആഴത്തിലാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജീയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഇവിടെ നിന്നും 1000 കിലോമീറ്റര്‍ ചുറ്റളവിലേക്ക് അനേകം സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha