റഷ്യൻ ദ്വീപിലുണ്ടായ ഭൂചലനം; അമേരിക്ക പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ഉത്തരപസഫിക് സമുദ്രത്തിൽ റഷ്യൻ നിയന്ത്രണത്തിലുള്ള കുറിൽ ദ്വീപിൽ ഭൂചലനമുണ്ടായതിനെ തുടർന്ന് അമേരിക്കയിലെ ഹവായ് സംസ്ഥാനത്തിന് നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനത്തിനെത്തുടർന്ന് റിക്ടർ സ്‌കൈലിൽ 7.8 രേഖപ്പെടുത്തിയിരുന്നു.
മുന്നറിയിപ്പ് ജപ്പാൻ,റഷ്യ, പസിഫിക് ദ്വീപുകൾ എന്നിവയ്ക്ക് കൂടി ബാധകമാണെന്ന് അമേരിക്കന ജിയോളജിക്കൽ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഭൂചനത്തിനെത്തുടർന്ന് രാജ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ജപ്പാൻ അറിയിച്ചു.
https://www.facebook.com/Malayalivartha