ക്ലോസറ്റില്‍ നക്കി 'കൊറോണവൈറസ് ചലഞ്ച്'! യുവാവിനു കോവിഡ് സ്ഥിരീകരിച്ചു! ആശുപത്രി കിടക്കയില്‍നിന്നുള്ള ഫൂട്ടേജ് പങ്കുവച്ച് യുവാവ്.. ഏറെ വിമര്ശിക്കപ്പെടുമ്ബോഴും ഒട്ടേറെപ്പേര്‍ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചിനെതിരെ സോഷ്യൽമീഡിയ
ക്ലോസറ്റില്‍ നക്കി കൊറോണവൈറസ് ചലഞ്ച് ഏറ്റെടുത്ത യുവാവിനു കോവിഡ് സ്ഥിരീകരിച്ചു. ക്ലോസറ്റില്‍ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കകമാണു ടിക്ടോക് താരമായ ലാര്‍സിന് (21) കോവിഡ് പോസിറ്റീവ് ആയത്.
ആശുപത്രി കിടക്കയില്‍നിന്നുള്ള ഫൂട്ടേജ് പങ്കുവച്ച ലാര്‍സ് തന്നെയാണു രോഗവിവരം വെളിപ്പെടുത്തിയത്. ബെവര്‍ലി ഹില്‍സ് സ്വദേശിയായ ലാര്‍സ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ ഗേഷോന്‍മെന്‍ഡിസ് എന്ന പേരിലറിയപ്പെടുന്ന ലാര്‍സ്, രണ്ടു ദിവസം മുമ്ബാണു കൊറോണചലഞ്ച് വിഡിയോ പങ്കുവച്ചത്.
ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാള്‍ പോസ്റ്റ് ചെയ്തത്. ഏറെ വിമര്ശിക്കപ്പെടുമ്ബോഴും ഒട്ടേറെപ്പേര്‍ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചാണിത്. നല്ല വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു ഇതേപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കു ഒരു ടിവി ഷോയില്‍ ലാര്‍സിന്റെ മറുപടിവിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കിലാണു ചലഞ്ച് തരംഗമായത്.
മിയാമി സ്വദേശിയായ 22കാരി, കോവിഡ് പടര്‍ന്നുപിടിക്കുന്ന ദിവസങ്ങളില്‍ 'സാഹസിക തമാശ' മട്ടില്‍ വിമാനത്തിലെ ക്ലോസറ്റില്‍ നക്കുന്ന വിഡിയോ ആണ് ഇത്തരത്തില്‍ ആദ്യം വൈറലായത്. വിമാനത്തിലെ ശുചിമുറികള്‍ വൃത്തിയുള്ളതാണ് എന്നിതാ തെളിഞ്ഞിരിക്കുന്നു എന്ന മുഖവുരയോടെ ആണ് 'കൊറോണവൈറസ് ചലഞ്ച്' വിഡിയോ ഇവര്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha