ലോക്ക് ഡൗണ്‍ കാലത്ത് ചൈന എങ്ങനെയെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ എഴുത്തുകാരിയെ കൊന്നുകളയുമെന്ന് ഭീഷണി; ലോക്ക് ഡൗണിലൂടെ ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടു പോയ ജനങ്ങളുടെ ഭയവും ദേഷ്യവും ആശങ്കകളുമാണ് ഫാങിന്റെ കുറിപ്പുകളില്‍; ഫാങിന്റെ ഡയറിക്കുറിപ്പുകള്‍ ഇംഗ്ലീഷ്,ജര്‍മ്മന്‍ എന്നീ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തും

ചൈനക്കെതിരെ സ്വരമുയര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള എല്ലാവര്‍ക്കും അവരുടെ ജീവന്‍ ബലികഴിക്കേണ്ടിവന്നിട്ടുണ്ട്. ഭരണകൂടം ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ എന്നൊരു ധിക്കാരപരമായ സമീപനം ചൈനക്ക് ഉണ്ട്. അതിനുദാഹരണമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം. ചൈനയിലെ യഥാര്‍ത്ഥ ലോക്ക്ഡൗണ്‍ ചിത്രം ലോകത്തിനുമുന്നില്‍ എത്തിച്ച എഴുത്തുകാരിയുടെ ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയിലാണ്. ലോക്ഡൌണ്‍ കാലത്തെ വുഹാന്‍ ജീവിതത്തെക്കുറിച്ച് ഓണ്‍ലൈന്‍ ഡയറിയിലൂടെ ലോകത്തെ അറിയിച്ചതിനാണ് എഴുത്തുകാരിക്ക് ഇപ്പോള്‍ വധഭീഷണി ഉണ്ടായിരിക്കുന്നത്. വുഹാന്‍ സ്വദേശിയായ ഫാങ് ഫങ്(64)നെതിരെയാണ് സൈബര്‍ ആക്രമണവും വധഭീഷണിയും.
2010-ല്‍ ചൈനയിലെതന്നെ വിഖ്യാത സാഹിത്യപുരസ്‌കാരം നേടിയ എഴുത്തുകാരി കൂടിയാണ് ഫാങ് ഫങ്. ഡയറിക്കുറിപ്പുകള്‍ ലോകത്തിന്റെ മുന്നില്‍ ചൈനയുടെ മുഖം വികൃതമാക്കിയെന്നാണ് വിമര്‍ശകരുടെ ആരോപണം. കോവിഡ് 19ന്റെ പ്രഭവകേന്ദ്രമായിരുന്നു വുഹാന്‍. ഇവിടെ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്നത്. 2019 ഡിസംബറിലാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. ജനുവരി 23-ഓടെ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാവുകയും ചെയ്തു. ആ ദിവസങ്ങളില്‍ ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടു പോയ ജനങ്ങളുടെ ഭയവും ദേഷ്യവും ആശങ്കകളുമാണ് ഫാങ് കുറിപ്പുകളാക്കിയത്. രോഗികളാല്‍ തിങ്ങിനിറഞ്ഞ ആശുപത്രികളും മാസ്‌കിന്റെ ലഭ്യതയില്ലായ്മയും ഉറ്റവരില്ലാതെ അന്ത്യയാത്രയ്ക്കൊരുങ്ങിയ ബന്ധുക്കളെ കുറിച്ചും ലോകമറിഞ്ഞു. 60 കുറിപ്പുകളിലൂടെയാണ് ഫാങ് ഇക്കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്.
സോഷ്യല്‍ മീഡിയ വഴിയാണ് വധഭീഷണികള്‍ മിക്കതും ലഭിച്ചിരിക്കുന്നത്. ട്വിറ്ററിനു സമാനമായ വീബോ ആണ് ചൈനയിലെ ജനകീയ സമൂഹമാധ്യമം. വൂഹാനിലെ ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയതു വഴി ഫാങിന് വന്‍ തുക ലഭിച്ചതായും ചിലര്‍ ആരോപിച്ചു. സൈബര്‍ ആക്രമണത്തിനെതിരെ ഫാങ് വീബോക്ക് പരാതി നല്‍കിയിട്ടുണ്ട്. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട് അഡ്രസില്‍ കത്തയച്ചവരും കുറവല്ല. യു.എസ് പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ഈ കുറിപ്പുകള്‍ വൂഹാന്‍ ഡയറീസ് എന്ന പേരില്‍ അടുത്ത ജൂണില്‍ പുസ്തകമാക്കാനൊരുങ്ങുകയാണ്. ഇതും ദേശീയവാദികളെ ചൊടിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ വിമര്‍ശക കൂടിയാണീ എഴുത്തുകാരി. വാങ് ഫങ് എന്നാണ് എഴുത്തുകാരിയുടെ യഥാര്‍ഥ നാമം. ഫാങ് ഫാങ് തൂലിക നാമമാണ്.
സോഷ്യല്‍മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഫാങിന്റെ ഡയറിക്കുറിപ്പുകള്‍ ഇംഗ്ലീഷ്,ജര്‍മ്മന്‍ എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജനുവരി 25നാണ് ഫാങ് ആദ്യം തന്റെ കുറിപ്പെഴുതുന്നത്. മാര്‍ച്ച് 24ന് വുഹാനിലെ ലോക് ഡൌണ്‍ നീക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴാണ് ഫാങ് അവസാന കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്.
അതേസമയം ആഗോളതലത്തില്‍ കൊറോണകാലത്ത് ചൈനക്ക് വില്ലന്‍ പരിവേഷമാണ് ലോകരാജ്യങ്ങള്‍ നല്‍കുന്നത്. ലോകം മുഴുവന്‍ കോറോണ വൈറസ് പടര്‍ത്തിയെന്ന പേരില്‍ ചൈനക്കെതിരെ കേസ്നല്‍കി എറിക് എസ് ഷെമിറ്റ്. 'കൊറോണ വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനക്ക് മാത്രമാണെന്നും. ചൈന ഇതിന് സമാധാനം പറഞ്ഞേ മതിയാകൂ' എന്നുമാണ് ഷെമിറ്റ് പത്രസമ്മേളനത്തില്‍ ആരോപിച്ചത്.
' കൊറോണ ബാധയില്‍ മിസ്സൗറി സ്റ്റേറ്റ് കടുത്ത വിഷമത്തിലാണ്. തങ്ങളുടെ പ്രദേശത്തെ നിരവധി നിഷ്‌ക്കളങ്കരായ ജീവനുകളാണ് പൊലിഞ്ഞത്.ധാരാളം പേര്‍ കഷ്ടത അനുഭവി ക്കുകയാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയും ഉണ്ടായിരിക്കുന്നു.ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞ കൊറോണ വൈറസാണ് ഏക കാരണം ' കേസ്സിനായി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
ചൈനക്കെതിരെ മിസ്സൗറി കോടതിയിലാണ് സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. അമ്പത് പേജുകളുള്ള പരാതിയില്‍ കൊറോണ ബാധമൂലമുള്ള മിസ്സൗറി സംസ്ഥാനത്തെ എല്ലാത്തരം സാമൂഹിക പ്രശ്‌നങ്ങളും ഷിമിറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'കൊറോണ ബാധയെ കൃത്യ സമയത്ത് ലോകത്തെ അറിയിച്ചില്ല. മാത്രമല്ല വൈറസിന്റെ സ്വഭാവത്തെ സംബന്ധിച്ച ഏറ്റവും സുപ്രധാനമായ വിവരങ്ങളൊന്നും തന്നെ ഇന്നുവരെ പുറത്തുവിടാത്തതും തികച്ചും ജനദ്രോഹപരമായ നടപടിയാണ്. കുടുംബങ്ങളെല്ലാം മരണപ്പെട്ട സ്വന്തം ബന്ധുക്കളെപ്പോലും കാണാനാകാതെ വിഷമത്തിലായി.എല്ലാ ചെറുകിട വ്യാപാരങ്ങളും നഷ്ടത്തിലായി' പരാതി യില്‍ വിശദമാക്കുന്നു. അമേരിക്കയിലെ 45000നടുത്ത് മരണമടഞ്ഞവരില്‍ മിസ്സൗറിയില്‍ മരണം 177 ആയി. 5800 പേര്‍ രോഗബാധിതരാണ്.
https://www.facebook.com/Malayalivartha

























