തായ്‌ലന്‍ഡില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞ് കോവിഡിനെ അതിജീവിച്ചു... രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ് രോഗിയായിരുന്നു

തായ്‌ലന്‍ഡില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞ് കോവിഡിനെ അതിജീവിച്ചു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ് രോഗിയായിരുന്നു ഈ കുഞ്ഞ്. നാലുതരം ആന്റിവൈറല്‍ മരുന്നുകളാണ് കുഞ്ഞിനു നല്‍കിയിരുന്നത്. ഡോക്ടര്‍മാരടങ്ങുന്ന സംഘം കുഞ്ഞിനെ എല്ലാദിവസവും പരിശോധിച്ചു. 10 ദിവസത്തോളം മരുന്ന് നല്‍കി.
ക്രമേണ കുഞ്ഞിന്റെ ശരീരം മരുന്നിനോട് പ്രതികരിക്കുകയായിരുന്നു. തായ്‌ലന്‍ഡില്‍ 15 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha