ചൈനയുടെ നെറികേട് തന്നെയാണോ കൊറോണ വൈറസ്; ജപ്പാന്റെയും അമേരിക്കയുടേയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ജപ്പാന്റെയും അമേരിക്കയുടേയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ശരിയോ. ചൈനയുടെ നെറികേട് തന്നെയാണോ കൊറോണ വൈറസ്. കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്താരാഷ്ട്ര സമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ചൈന തള്ളുമ്പോള്‍ പിന്നെ എന്താണ് മനസിലാക്കേണ്ടത്. വൈറസിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള തങ്ങളുടെ ജാഗ്രതയെ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്ന് ചൈനയുടെ ബ്രിട്ടനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനായ ചിന്‍ വെന്‍ വ്യക്തമാക്കി.
കോവിഡിന്റെ യഥാര്‍ഥ ഉദ്ഭവം സംബന്ധിച്ച വിവരം ലഭിച്ചാല്‍ അത് രോഗനിര്‍മാര്‍ജനം എളുപ്പമാക്കുമെന്ന കണക്കുകൂട്ടലിലാണ് വിവിധ കോണുകളില്‍നിന്ന് അന്വേഷണ ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം വുഹാനിലെ വന്യജീവികളുടെ മാംസവില്‍പന ശാലയില്‍നിന്നാണ് രോഗം പരന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈറസ് വ്യാപിച്ചതിന്റെ യഥാര്‍ഥ വിവരം മറച്ചുവെച്ചതിനെതിരെ യൂറോപ്യന്‍ യൂനിയനും രംഗത്തുവന്നിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്കെതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. അതിനിടെ, വുഹാനിലെ ലബോറട്ടറിയില്‍നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്.
എന്നാല്‍, ഇത് തങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വാദം ഉയര്‍ത്തിയാണ് ചൈന ഇതിനെ പ്രതിരോധിക്കുന്നത്. അതേസമയം, ചൈനയെ പ്രതിക്കൂട്ടിലാക്കാന്‍ സമാന ചിന്താഗതിയുള്ള രാഷ്ട്രങ്ങളുടെ സഹകരണം ഉറപ്പു വരുത്താന്‍ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്.
മാത്രവുമല്ല ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ചൈനയെ കൈവിട്ട് ജപ്പാന്‍ വന്നിരുന്നു. സമ്പദ് ഘടന തകരും, എല്ലാ കമ്പനികളും ചൈന വിടും, പ്രമുഖ കമ്പനികളെ മടക്കിവിളിക്കുകയാണ് അവര്‍. പലയിടത്തും വ്യാപാര കേന്ദ്രങ്ങള്‍ തുറന്ന് വിപണിയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചൈന. ഇതിനിടയിലാണ് ജപ്പാന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ചൈനയുടെ ഈ വര്‍ഷത്തെ വളര്‍ച്ചയെ അടിമുടി താളം തെറ്റിക്കുന്ന പ്രഖ്യാപനമാണിത്.
അന്താരാഷ്ട്ര തലത്തില്‍ ചൈനയ്ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് സൂചന. ഇതുവരെ വിദേശ കമ്പനികള്‍ക്കൊന്നും സാമ്പത്തിക സഹായം നല്‍കാന്‍ ചൈന തയ്യാറായിട്ടില്ല. ഇവരെ പിന്‍വലിച്ച് സ്വന്തം വിപണി ശക്തിപ്പെടുത്താനാണ് ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























