കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഉത്തര കൊറിയയിലെ റിസോര്‍ട്ട് ടൗണില്‍ കിമ്മിന്റെ ട്രെയിന്‍ കണ്ടെത്തി! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തായതോടെ കിം ജോങ് ഉന്നിന് സംഭവിച്ചെതെന്ത്?

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, അദ്ദേഹം സഞ്ചരിക്കാറുള്ള തീവണ്ടി കണ്ടെത്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി റിസോര്‍ട്ട് ടൗണില്‍ നിന്നുമാണ് കണ്ടൈത്തിയത്.
രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ ആണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോര്‍ത്ത്' ഉപഗ്രഹ ചിത്രങ്ങളിലുടെയാണ് ട്രെയിന്‍ കണ്ടെത്തിയത്.
ഏപ്രില്‍ 21,23 തീയതികളില്‍ വോണ്‍സാനിലെ ലീഡല്‍ഷിപ്പ് സ്‌റ്റേഷനില്‍(കിം കുടുംബത്തിനു വേണ്ടിയുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ അദേഹം വോണ്‍സാനിയയിലുണ്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം കിം രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ വരേണ്യ പ്രദേശത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഉത്തരകൊറിയന്‍ നേതാവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ടെങ്കിലും കിം എവിടെ ആണെന്നോ ആരോഗ്യ സ്ഥിതി എന്താണെന്നോ ഇതുവരെ വ്യക്തമല്ല.
https://www.facebook.com/Malayalivartha

























