കിം ജോങ് ഉന്‍ ഉണര്‍ന്നു; എന്നാൽ ബോധം തെളിയാത്ത അവസ്ഥ, അദ്ദേഹം ഗുരുതരാവസ്ഥയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്, ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘം എത്തി

ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ഊഹാപോഹങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കലുകയാണ്. തന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം ഇതുവരെ സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇതുവരെ പൂർണതോതിലായിട്ടില്ലെന്നാണ് വിവരങ്ങൾ ലഭ്യമാകുന്നത്.
എന്നാൽ ഉണർന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് ഏറെ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ കിംമിന്റെ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാതിരിക്കുന്നതിനാൽ തന്നെ റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഒരു സ്ഥിരീകരണവുമില്ല എന്ന വിലയിരുത്തലാണ് ലഭിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളും ഇതിനോടകം തന്നെ പുറത്തേക്ക് വരികയുണ്ടായി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്സൺ വിഭാഗത്തിലെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങിൽനിന്ന് ഉത്തരകൊറിയയിലേക്ക് പോയത്.
അതേസമയം ഏപ്രിൽ 11-നായിരുന്നു കിം ജോങ് ഉൻ അവസാനമായി പൊതുവേദിയിലെത്തിയത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് ഇദ്ദേഹം 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി. 15-ന് മുത്തച്ഛന്റെ ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാതിരുന്നത് ലോകം ഒന്നടങ്കം ശ്രദ്ധിച്ചിരുന്നു. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമാണത് എന്നതും ഓർക്കണം. ഇതേത്തുടർന്നാണ് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ പല വർത്തകളിലായി പറന്നു തുടങ്ങിയത്.
https://www.facebook.com/Malayalivartha

























