വുഹാനിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു ചൈന

76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8-ന് വുഹാന്‍ നഗരം തുറന്നപ്പോള്‍, കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ നഗരത്തിലെ ആശുപത്രികളില്‍ ഒരു കൊവിഡ് രോഗി പോലും ഇല്ലെന്ന് ചൈന അവകാശപ്പെടുന്നു. വുഹാനില്‍ നേരത്തേയുണ്ടായിരുന്നത് അരലക്ഷത്തിലേറെ രോഗികളാണ്- ചൈനയിലെ ആകെ രോഗികളുടെ 56% ആണിത്. വുഹാനില്‍ മരണം 3,869. രാജ്യത്തെ മൊത്തം മരണത്തിന്റെ 84%.
അതിനിടെ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ ചൈന നടപടികള്‍ കര്‍ശനമാക്കി. അസുഖമുള്ളപ്പോള്‍ മാസ്‌ക് ധരിക്കാതിരിക്കുന്നതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടാതിരിക്കുന്നതും കുറ്റകരമാക്കി. ഷര്‍ട്ട് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നതിനും വിലക്കുണ്ട്.
ദക്ഷിണകൊറിയ : പുതുതായി 10 കേസുകള്‍ മാത്രം. ഇതില്‍ മൂന്നും വിദേശത്തു നിന്നെത്തിയവര്‍. ക്യൂബ 216 ഡോക്ടര്‍മാരെ അയച്ചു. ക്യൂബയുടെ സഹായം സ്വീകരിക്കരുതെന്ന് ട്രംപ്. മതപരമായ ചടങ്ങുകള്‍ക്കുള്ള വിലക്ക് നീക്കിയതോടെ ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു.
ഇന്തൊനീഷ്യ : ഒറ്റദിവസം 275 പുതിയ കേസ്, 23 മരണം. ആകെ രോഗികള്‍ 8,800 കടന്നു. ആകെ മരണം 740 കവിഞ്ഞു.
ഓസ്‌ട്രേലിയ : വൈറസ് ട്രാക്കിങ് ആപ്പ് ലോഞ്ച് ചെയ്തു. യുഎസിലെ ആമസോണ്‍ കമ്പനിയിലാണ് ഡേറ്റ ശേഖരിക്കുന്നതെന്നു വിവാദം.
ഫിലിപ്പീന്‍സ് : 7 മരണം കൂടി. ആകെ മരണസംഖ്യ 500 കടന്നു. പുതുതായി 285 കേസുകള്‍. ആകെ രോഗികള്‍ 7,500.
പാക്കിസ്ഥാന്‍ : മുതിര്‍ന്ന ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു
യുഎസ് : അര്‍കന്‍സ, നോര്‍ത്ത് കാരലൈന, ഒഹായോ, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം കോവിഡ് രോഗികള്‍ക്കും പ്രകടമായ രോഗലക്ഷണമില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ രോഗികളുമായി ഇടപഴകിയ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആന്റിബോഡി ടെസ്റ്റ്.
ഇറ്റലി : വ്യവസായ മേഖലയിലെ നിയന്ത്രണങ്ങള്‍ മേയ് 4 ന് അവസാനിപ്പിക്കുമെന്നു പ്രധാനമന്ത്രി. സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും.
സ്‌പെയിന്‍ : ഒറ്റദിവസം 288 മരണം. ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യ. ആകെ രോഗികള്‍ 2.23 ലക്ഷം കടന്നു.
യുകെ : ഒറ്റദിവസം 813 മരണം. ആകെ മരണം 20,000 കടന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെപ്പറ്റി ചിന്തിക്കാറായില്ലെന്ന് മന്ത്രി.
ജപ്പാന്‍ : ടോക്കിയോ നഗരത്തില്‍ 72 പുതിയ കേസുകള്‍. ജപ്പാനിലെ ആകെ രോഗികള്‍ 13,000 കടന്നു. അവധിദിനങ്ങളില്‍ വീട്ടിലിരിക്കണമെന്നു നിര്‍ദേശം.
സിംഗപ്പൂര്‍ : ഒറ്റദിവസം 931 പുതിയ കേസുകള്‍. ആകെ രോഗികള്‍ 13,600 കടന്നു. കുടിയേറ്റ തൊഴിലാളികളായ രോഗികളെ പാര്‍പ്പിക്കാന്‍ കിടക്കകള്‍ ഒരുക്കുന്നു.
ലണ്ടന്‍ : കോവിഡ് മുക്തനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ന് ഓഫിസില്‍ മടങ്ങിയെത്തും. ഏപ്രില്‍ 12ന് ആശുപത്രി വിട്ടശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സുപ്രധാന തീരുമാനം ഇന്നുണ്ടായേക്കും.
ലോകത്താകെ കോവിഡ് രോഗബാധിതര്‍ 29,66,488, മരണം 2,05,686, രോഗമുക്തരായവര്‍ 8,71,325
ഏറ്റവുമധികം മരണം സംഭവിച്ച 10 രാജ്യങ്ങള്‍, ബ്രാക്കറ്റില്‍ രോഗബാധിതര്‍
1. യുഎസ്: 54,941(9,70,757)
2. ഇറ്റലി: 26,644 (1,97,675)
3. സ്‌പെയിന്‍: 23,190 (2,26,629)
4. ഫ്രാന്‍സ്: 22,614 (1,61,488)
5. ബ്രിട്ടന്‍: 20,732 (1,52,840)
6. ബല്‍ജിയം: 7,094 (46,134)
7. ജര്‍മനി: 5,884 (1,57,114)
8. ഇറാന്‍: 5,710 (90,481)
9. ചൈന: 4,632 (82,827)
10. നെതര്‍ലന്‍ഡ്‌സ്: 4,475 (37,845)
https://www.facebook.com/Malayalivartha

























